കുവൈറ്റ് സന്ദര്‍ശകവിസ ഫീസ് കൂട്ടും

കുവൈറ്റ് സിറ്റി| WEBDUNIA| Last Modified വ്യാഴം, 13 നവം‌ബര്‍ 2008 (14:51 IST)

കുവൈറ്റിലേക്കുള്ള സന്ദര്‍ശക വിസ ഫീസ് കൂട്ടാന്‍ അലോചനയുള്ളതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ നാമമാത്രമായി ഈടാക്കുന്ന സന്ദര്‍ശക വിസ ഫീസ് ഗണ്യമായി വര്‍ദ്ധിച്ചേക്കും എന്നാണ് സൂചന.

സന്ദര്‍ശക വിസയില്‍ കുവൈറ്റിലെത്തി താത്കാലിക ജോലികളില്‍ ഏര്‍പ്പെട്ട് പിന്നീട് സ്ഥിര വിസ നേടിവരുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതാണ് കുവൈറ്റ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിന് നിര്‍ബ്ബന്ധിതമാക്കിയതെന്ന് കരുതുന്നു.

കുവൈറ്റ് ദേശീയ ഉത്സവം ഫെബ്രുവരിയിലാണ് അഘോഷിക്കുക. ഇതിനു ശേഷമായിരിക്കും പുതുക്കിയ ഉയര്‍ന്ന ഫീസ് ഈടാക്കുക. പുതുക്കിയ ഫീസ് ഒരു മാസത്തേക്ക് 15 ദിനാറായി ഉയര്‍ത്തും (ഇത് ഏകദേശം 2700 ഇന്ത്യന്‍ രൂപയാവും‌).

ഈ വിസ പിന്നീട് രണ്ട് മാസത്തേക്ക് പുതുക്കാനായി 50 കുവൈറ്റ് ദിനാറും മൂന്ന് മാസത്തേക്ക് 100 ദിനാറുമായി ഉയരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :