കാനഡ: ഹാര്‍പ്പര്‍ വീണ്ടും പദവിയിലേക്ക്

ജയ്സണ്‍ മാത്യു

Stepher Harper
PROPRO
കാനഡയുടെ പ്രധാനമന്ത്രിയായി കണ്‍സര്‍വേറ്റീവ് പാര്‍ട്ടി തലവന്‍ സ്റ്റീഫന്‍ ഹാര്‍പ്പര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഹൌസ് ഓഫ് കോമണ്‍സ് എന്ന 308 അംഗ പാര്‍ലമെന്‍റില്‍ 143 സീറ്റുകള്‍ നേടിക്കൊണ്ടാണ് ഹാര്‍പ്പര്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ കേവല ഭൂരിപക്ഷത്തിന് 12 സീറ്റുകളുടെ കുറ്വുണ്ട്. ഇത്തവണയും കണ്‍സര്‍വേറ്റീവുകള്‍ക്ക് കേവല ഭൂരിപക്ഷമായ 155 എന്ന പരിധി കടക്കാനായിട്ടില്ല.

ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ പ്രധാന തിരിച്ചടി ഉണ്ടായത് പ്രതിപക്ഷമായ ലിബറല്‍ പാര്‍ട്ടിക്കണ്. കഴിഞ്ഞ തവണ 95 സീറ്റുകള്‍ നേടിയ ഇവര്‍ക്ക് ഇത്തവണ കേവലം 76 സീറ്റുകള്‍ മാത്രമാണ് നേടാനായത്.

ഹാര്‍പ്പര്‍ വീണ്ടും അധികാരത്തിലേക്ക് തിരിച്ചുവരുമെങ്കിലും ഹാര്‍പ്പര്‍ മന്ത്രിസഭയിലെ അംഗമായിരുന്ന മൈക്കിള്‍ ഫോര്‍ട്ടിയര്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഇതേ സമയം ഗ്രീന്‍ പാര്‍ട്ടി നേതാവ് എലിസബത്ത് മേയും പരാജയപ്പെട്ട പ്രമുഖരില്‍ പെടുന്നു.

2006 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി 124 സീറ്റുകള്‍ നേടിയാണ് കേവല ഭൂരിപക്ഷത്തോടെ ഹാര്‍പ്പര്‍ അധികാരമേറ്റത്. എന്നാല്‍ കേവല ഭൂരിപക്ഷത്തില്‍ തുടരുന്നതില്‍ അതൃപ്തി ഉണ്ടായത് കൊണ്ടാണ് വീണ്ടും തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഹാര്‍പ്പര്‍ രാജിവച്ചതും തെരഞ്ഞെടുപ്പില്‍ മത്സരിച്ചതും.എന്നാല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചില്ലെന്നു മാത്രം.

എങ്കിലും മുമ്പത്തേക്കാളും സ്ഥിതി മെച്ചപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഹാര്‍പ്പര്‍ക്ക് അഭിമാനിക്കാം. അതേ സമയം മൂന്നാം കക്ഷിയായ എന്‍.ഡി.പിക്ക് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കേവലം 7 സീറ്റുകള്‍ മാത്രമാണ് കൂടുതലായി നേടാന്‍ കഴിഞ്ഞത്.
ഒട്ടാവ| WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :