‘ഉത്സവില്‍’ താളലയ സമ്മേളനം

ചെന്നൈ| WEBDUNIA|
PRO
മറുനാടന്‍ മലയാളി കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനായി കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍(സി ടി എം എ) സംഘടിപ്പിച്ച ‘ഉത്സവ് 2010’ അവസാന സമയങ്ങളിലേക്ക്. രണ്ടു ദിവസമാ‍യി സംഘടിപ്പിച്ച ഉത്സവ് ഇന്നു വൈകുന്നേരത്തോടെ അവസാനിക്കും. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ പരിപാടികള്‍ നിലവാരം പുലര്‍ത്തി. എന്നാല്‍ ചില ഇനങ്ങളില്‍ നിലവാര തകര്‍ച്ചയും കണ്ടു.

ഇന്ന് പ്രധാനമായും കേരള നടനം, മാപ്പിളപ്പാട്ട്, ദേശഭക്തിഗാനം, നാടന്‍ പാട്ട്, മോണോ ആക്ട്, മിമിക്രി, സംഘനൃത്തം എന്നീ ഇനങ്ങളാണ് അരങ്ങേറിയത്. ഇതില്‍ കേരള നടന മത്സരം വളരെ മികച്ച നിലവാരം പുലര്‍ത്തിയതായി വിധികര്‍ത്താക്കള്‍ പറഞ്ഞു. പദ്യ പാരായണത്തിനെത്തിയ മത്സരാര്‍ത്ഥികള്‍ പഴയകാലത്തെ കവികളെയാണ് പ്രധാനമായും ആശ്രയിച്ചത്. പുതിയ കവികളുടെ കവിതകള്‍ മത്സരവേദിയില്‍ ചൊല്ലാന്‍ ആരും തയ്യാറായില്ല.

PRO
കഴിഞ്ഞ ദിവസം നടന്ന മോഹിനിയാട്ട മല്‍സ രത്തിലും ഭരതനാട്യം, നാടോടി നൃത്തം മത്സരത്തിലും വ്യത്യസ്തമായ അവതരണ ശൈലി സ്വീകരിച്ചവര്‍ ധാരാളമുണ്ടായിരുന്നെന്ന് വിധികര്‍ത്താക്കള്‍ അഭിപ്രായപ്പെട്ടു. അതേസമയം, ഭരതനാട്യ വേദിയില്‍ ചലച്ചിത്ര ഗാനങ്ങള്‍ ഉപയോഗിച്ചവരെ മത്സരത്തില്‍ നിന്ന് അയോഗ്യരാക്കുകയും ചെയ്തു. പല ഇനങ്ങളിലും സീനിയര്‍ വിഭാഗത്തെക്കാള്‍ ജൂനിയര്‍ വിഭാഗത്തിലുള്ളവരാണ് മികവ് പുലര്‍ത്തിയത്.

കഴിഞ്ഞ ദിവസം നടന്ന ലളിതഗാന മത്സരത്തില്‍ പൊതുവേ പഴയ പാട്ടുകളായിരുന്നു മത്സരാര്‍ത്ഥികള്‍ തെരഞ്ഞെടുത്തത്. നല്ല ലളിതഗാനങ്ങള്‍ അടുത്തിടെയായി മലയാളത്തില്‍ ഉണ്ടാകുന്നില്ലെന്നതിന് ഒരു പരസ്യമായ തെളിവ് കൂടിയായി ലളിതഗാനമത്സരം. കലോത്സവം ഇന്ന് വൈകുന്നേരം സമാപിക്കും. സമാപന ചടങ്ങില്‍ പ്രമുഖ ചലച്ചിത്ര താരം മുകേഷ് ആണ് മുഖ്യാതിഥി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :