സൗദിയില്‍ വാഹനാപകടത്തില്‍ 13 മരണം; മലയാളികളും ഉള്‍പ്പെട്ടതായി സംശയം

ദമാം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
സൗദിയില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. ജുബൈയിലാണ് അപകടം ഉണ്ടായത്. മരിച്ചവരില്‍ മലയാളികളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് സൂചന. മരണ സംഖ്യ ഉയര്‍ന്നേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങിവര്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്. സാപ്‌ട്രോപ്പ് എന്ന കമ്പനി ജീവനക്കാരാണ് ഇവര്‍. ബസില്‍ നാല്‍പ്പതോളം തൊഴിലാളികളുണ്ടായിരുന്നുവെന്നാണ് സൂചന.

നിയന്ത്രണം വിട്ട ടാങ്കര്‍ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ബസിന് തീപിടിച്ചു. പൊള്ളലേറ്റാ‍ണ് ആളുകള്‍ മരിച്ചത്. ബസ് പൂര്‍ണ്ണമായും കത്തിയമര്‍ന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :