സ്വര്‍ണത്തിന്റെ പരിധി ഇരട്ടിയാക്കണമെന്ന് പ്രവാസികള്‍

റിയാദ്| WEBDUNIA|
PRO
ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന സ്വര്‍ണത്തിന്റെ പരിധി ഉയര്‍ത്തിയെങ്കിലും നിരാശയാണെന്ന് പ്രവാസികള്‍. പണത്തിന് പകരം സ്വര്‍ണത്തിന്‍െറ അളവ് കണക്കാക്കിയുള്ള പരിധിയാണ് പ്രായോഗികമെന്ന പ്രവാസ ലോകത്തു നിന്നുയര്‍ന്ന നിര്‍ദേശം അപ്പാടെ അവഗണിച്ചാണ് ബജറ്റില്‍ നിര്‍ദേശമുള്ളത്.

പുതിയ ബജറ്റ് തീരുമാനമനുസരിച്ച് പുരുഷന്മാര്‍ക്ക് 50,000 രൂപ വരെയും സ്ത്രീകള്‍ക്ക് ഒരു ലക്ഷം രൂപ വരെയും വിലയുള്ള സ്വര്‍ണാഭരണങ്ങള്‍ നികുതിയില്ലാതെ കൊണ്ടുവരാം. നേരത്തേ, ഇത് 20,000 രൂപയായിരുന്നു. ഇപ്പോള്‍ നാലു പവന്‍ സ്വര്‍ണം മാത്രമേ സ്ത്രീകള്‍ക്കും രണ്ട് പവന്‍ പുരുഷന്മാര്‍ക്കും കൊണ്ടുപോകാനാണ് കഴിയുക.

രാജ്യത്തിന്‍െറ സാമ്പത്തിക വ്യവസ്ഥക്ക് വന്‍തോതില്‍ സംഭാവന നല്‍കുന്ന പ്രവാസി സമൂഹത്തെ അപ്പാടെ അവഗണിച്ചുവെന്നും ബജറ്റിനെതിരെ പ്രവാസലോകത്ത് പ്രതിഷേധമുണ്ട്. പ്രവാസി പുനരധിവാസ പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും പ്രവാസികള്‍ പരാതിപ്പെടുന്നു.

പ്രവാസികളെ അവഗണിച്ചതിനെതിരെ ഇടത് വലത് സംഘടനാ ഭേദമില്ലാതെ നിവേദനം നല്‍കാനൊരുങ്ങുകയാണ് വിവിധ പ്രവാസി സംഘടനകള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :