സ്ത്രീ തട്ടിപ്പിന് ഇരയായത് മലയാളികള്‍

അബുഹലീഫ| WEBDUNIA|
PRO
PRO
കുവൈത്തില്‍ സ്ത്രീകള്‍ കവര്‍ച്ച നടത്തുന്നത് വ്യാപകം. കഴിഞ്ഞ ദിവസം ഫഹാഹീലില്‍ മലയാളികളെ കബളിപ്പിച്ച് സ്ത്രീ മോഷണം നടത്തിയിരുന്നു. തന്ത്രപരമായി പണം കവര്‍ന്ന് മുങ്ങുന്ന സ്ത്രീ സമാനമായ രീതിയില്‍ നിരവധി മോഷണം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം വാണിമേല്‍, കാസര്‍ക്കോടു സ്വദേശികളാണ് സ്ത്രീയുടെ കവര്‍ച്ചയ്ക്ക് ഇരയായത്. വാണിമേല്‍ സ്വദേശിയുടെ ബഖാലയിലും കാസര്‍കോട് സ്വദേശിയുടെ മൊബൈല്‍ ഷോപ്പിലുമാണ് മോഷണം നടത്തിയത്.

പര്‍ദ്ദയും മുഖംമുടിയും ധരിച്ചെത്തിയ സ്ത്രീ വാണിമേല്‍ സ്വദേശിയെ കയറിപ്പിടിക്കുകയായിരുന്നു. ബഖാലയിലെത്തിയ സ്ത്രീ പൊടുന്നനെ ഇദ്ദേഹത്തെ കെട്ടിപ്പിടിക്കുകയും തന്ത്രപരമായി പേഴ്സ് സ്വന്തമാക്കി മുങ്ങുകയുമായിരുന്നു. ഇത്തരം കവര്‍ച്ചകള്‍ സ്ഥിരമാണെങ്കിലും സ്ത്രീകളായതിനാല്‍ പെട്ടെന്ന് പ്രതിരോധിക്കാന്‍ സാധിക്കാറില്ല.

എന്നാല്‍, കാസര്‍ക്കോട് സ്വദേശി മറ്റൊരു രീതിയിലാണ് തട്ടിപ്പിനിരയായത്. മൊബൈല്‍ കടയില്‍ വന്ന സ്ത്രീ സമീപത്തെ സ്ഥാപനത്തിലെ ലിഫ്റ്റ് കാണിച്ചുകൊടുക്കാന്‍ ആവശ്യടുകയും ലിഫ്റ്റില്‍ കയറിയ ഇദ്ദേഹത്തെ കയറിപ്പിടിച്ച് പണം തട്ടുകയുമായിരുന്നു.

സമാന രീതിയിലുള്ള കവര്‍ച്ചകള്‍ക്ക് കൂടുതല്‍ ഇരയാകുന്നതും മലയാളികളാണ്. അടുത്തിടെ ഫഹാഹീലില്‍ ആലുവ സ്വദേശിയുടെ പണവും മുഖം മൂടി ധരിച്ചെത്തിയ സ്ത്രീ തട്ടിയെടുത്തിയിരുന്നു. മലയാളികള്‍ ഏറെ ജോലിചെയ്യുന്ന സിറ്റി, റിഗാഇ, ഹവല്ലി തുടങ്ങി സ്ഥലങ്ങളിലെല്ലാം സമാനമായ കവര്‍ച്ചകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

അതേസമയം, തട്ടിപ്പിന് ഇരയാകുന്നവര്‍ മാനഹാനി ഭയന്ന് പോലീസില്‍ പരാതി നല്‍കാറില്ല. സ്ഥിരമായി തട്ടിപ്പ് നടത്തുന്ന സ്ത്രീയെ കുറിച്ച് വ്യക്തമായ തെളിവ് ലഭ്യമല്ലാത്തതിനാലും പരാതി നല്‍കാന്‍ കഴിയുന്നില്ല. തട്ടിപ്പിന് ഇരയായവരില്‍ ചിലരെങ്കിലും പോലീസുമായി ബന്ധപ്പെട്ടെങ്കിലും തെളിവില്ലാതെ കേസെടുക്കാനാകില്ലെന്നാണ് അറിയിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :