സൌദി വനിതകള്‍ക്ക് ഡ്രൈവിംഗിനുള്ള വിലക്ക് നീക്കിയാല്‍ മലയാളികള്‍ക്ക് തിരിച്ചടി

റിയാദ്| WEBDUNIA|
PRO
PRO
സൗദി വനിതകള്‍ വാഹനം ഓടിക്കുന്നതിന് നിലനില്‍ക്കുന്ന വിലക്ക് എടുത്തുകളയണം എന്ന ആവശ്യം വീണ്ടും സജീവമാകുന്നു. സ്ത്രീസമൂഹത്തിന്റെ വര്‍ഷങ്ങളായുള്ള ഈ ആവശ്യത്തിന് പിന്തുണയുമായി അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരന്‍ രംഗത്തെത്തിയിട്ടുണ്ട്. സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ മരുമകനാണ് ഈ രാജകുമാരന്‍.

സൌദി സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി ലഭിക്കുമ്പോള്‍ തിരിച്ചടിയേല്‍ക്കുന്നത് അവിടെയുള്ള പ്രവാസികള്‍ക്ക് തന്നെയാണ് എന്നതാണ് വിരോധാഭാസം. തൊഴിലിടങ്ങളിലെ സ്വദേശിവത്കരണത്തിന്റെ പേരില്‍ ജോലി നഷ്ടപ്പെടും എന്ന ഭീതിയില്‍ കഴിയുന്ന വിദേശികള്‍ക്ക് ഇരുട്ടടിയാകും ഇത്. സൌദിയില്‍ ഹൗസ് ഡ്രൈവര്‍ വിസയില്‍ ജോലി ചെയ്യുന്നവരാണ് അവിടെയുള്ള മലയാളികളില്‍ ഏറെയും. സ്ത്രീകളും ഡ്രൈവിംഗിന് ഇറങ്ങിയാല്‍ നഷ്ടപ്പെടുന്നത് ഇവരുടെ ജോലിയായിരിക്കും.

രാജ്യത്തെ 70 ശതമാനത്തോളം സ്ത്രീകളും ഡ്രൈവിംഗിന് അനുമതി നല്‍കണം എന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നവരാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :