സൌദിരാജാവിന് റിയാദില്‍ ഓപ്പറേഷന്‍

റിയാദ്| WEBDUNIA| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2011 (11:29 IST)
സൌദി അറേബ്യയിലെ രാജാവായ അബ്ദുല്ലാ രാജാവിനെ റിയാദില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. രാജാവിന് ഏറെക്കാലമായി പുറംവേദന ഉണ്ടായിരുന്നു. ഈയടുത്ത് നടത്തിയ വിദഗ്ധ മെഡിക്കല്‍ പരിശോധനയെത്തുടര്‍ന്നാണ്‌ ഓപറേഷന്‍ നിര്‍ദേശിക്കപ്പെട്ടത്‌. റിയാദില്‍ വച്ചാണ്‌ ശസ്ത്രക്രിയ നടത്തുക. റോയല്‍ കോര്‍ട്ടാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. മാസങ്ങള്‍ക്കു മുമ്പു അമേരിക്കയില്‍ വച്ച്‌ രാജാവിനു വിദഗ്ധ ചികിത്സ ലഭിച്ചിരുന്നു. രാജാവിന്റെ ചികിത്സ വിജയപ്രദമാകാന്‍ രാജ്യം പ്രാര്‍ഥനയോടെയാണ്‌ കാത്തിരുന്നത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :