സൌദിയില്‍ രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി

ദമാം| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
മയക്കു മരുന്ന് കേസില്‍ സൌദി ജയിലില്‍ കഴിയുന്ന രണ്ട് മലയാളികളുടെ വധശിക്ഷ നടപ്പിലാക്കി. മലപ്പുറം വണ്ടൂര്‍ പുല്‍പറമ്പ് അമ്പലത്തുവീട്ടില്‍ ഹംസ അബൂബക്കര്‍, കോഴിക്കോട് ഇംഗ്ളീഷ് പള്ളിക്കു സമീപമുള്ള സലീം എന്ന ഷേക് മസ്താന്‍ എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. ദമാമില്‍ വെച്ചാണ് ഇവരുടെ ശിക്ഷ നടപ്പാക്കിയത്. എട്ടു വര്‍ഷമായി ജയിലില്‍ കഴിഞ്ഞിരുന്ന ഇരുവരുടെയും മോചനത്തിനായി കുടുംബങ്ങള്‍ ശ്രമിച്ചുവരികയായിരുന്നു.

2004 ജനുവരി പതിനൊന്നിന് കരിപ്പൂരില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ എത്തിയ ഹംസയില്‍ നിന്ന് രണ്ട് കിലോ തൂക്കം വരുന്ന മയക്കുമരുന്ന് അധികൃതര്‍ പിടികൂടിയിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സലീം പിടിയിലായത്.

2006-ലാണ് സൗദി കോടതി ഇവര്‍ക്ക് വധശിക്ഷ വിധിച്ചത്. കുറ്റം സംശയാതീതമായി തെളിഞ്ഞതിനെത്തുടര്‍ന്നാണ് വധശിക്ഷ നടപ്പാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :