സൌദിയില്‍ തീപിടുത്തം: നാല് മലയാളികള്‍ മരിച്ചു

റിയാദ്| WEBDUNIA|
PRO
PRO
സൌദി അറേബ്യയിലുണ്ടായ തീപിടുത്തത്തില്‍ നാല് മലയാളികള്‍ മരിച്ചതായി വിവരം. മലപ്പുറം സ്വദേശികള്‍ ആണ് ഇവര്‍. ഒരു ഉത്തരേന്ത്യക്കാരനും മരിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്.

സോഫ കടയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആണ് ഇവര്‍ മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു തീപിടുത്തം. റിയാദില്‍ നിന്ന് 1200 കിലോമീറ്റര്‍ അകലെ അയന്‍ പ്രവിശ്യയിലാണ് സംഭവം.

മരിച്ച മലയാളികള്‍ നിലമ്പൂര്‍, പെരിന്തല്‍മണ്ണ സ്വദേശികള്‍ ആണെന്നാണ് വിവരം. കൂടുതല്‍ വിവരങ്ങള്‍ അറിവാകുന്നതേയുള്ളൂ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :