ഷാര്‍ജ: മലയാളി മോഷ്ടാക്കള്‍ പിടിയില്‍

ദുബായ്| WEBDUNIA|
PRO
PRO
ഷാര്‍ജയിലെ നിരവധി സ്ഥാപനങ്ങളില്‍ നിന്ന് മോഷണം നടത്തിയിട്ടുള്ള മൂന്നംഗ മലയാളി സംഘം പിടിയിലായി. നിരന്തരമായി മോഷണം നടക്കുന്നുണ്ടെന്ന് കടക്കാരും സ്ഥാപനങ്ങളും പരാതി നല്‍‌കിയതിനെ തുടര്‍ന്ന് ഷാര്‍ജ പൊലീസ് കുറ്റാന്വേഷണ വിഭാഗത്തിന് കീഴില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ നടത്തിയ അന്വേഷണത്തിലാണ് മലയാളികള്‍ കുടുങ്ങിയത്.

പ്രതികളുടെ പേരും മറ്റ് വിവരങ്ങളും ലഭ്യമായിട്ടില്ല. എന്നാല്‍ ഇവരുടെ ഫോട്ടോ പൊലീസ് മാധ്യമങ്ങള്‍ക്ക് കൈമാറി. കടകളുടെയും മറ്റും പൂട്ട് കുത്തിത്തുറന്നാണ് സംഘം മോഷണം നടത്തിയിരുന്നത് എന്ന് പ്രതികള്‍ സമ്മതിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനികളുടെ സിഗരറ്റുകള്‍ തുടങ്ങിയവ സംഘത്തില്‍ നിന്ന് പിടിച്ചെടുത്തു എന്ന് അറിയുന്നു.

തൊണ്ടി മുതലുകള്‍ക്ക് പുറമെ മോഷണം നടത്താനുപയോഗിക്കുന്ന ഉപകരണങ്ങളും മുഖം മൂടിയും മറ്റും ഇവരുടെ മുറിയില്‍ നിന്ന് കണ്ടെടത്തിട്ടുണ്ട്. സംഘത്തെ ഷാര്‍ജ അറ്റോര്‍ണി ജനറലിന് കൈമാറി. മോഷണ സംഭവങ്ങള്‍ തടയുന്നതിന് കടകളിലും സ്റ്റോറുകളിലും സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കണമെന്ന് ഷാര്‍ജ പൊലീസ് അധികൃതര്‍ കടയുടമകളോട് ആവശ്യപ്പെട്ടു.

(ഫോട്ടോ കടപ്പാട് - മാധ്യമം)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :