വൃദ്ധദമ്പതികളുടെ കൊല: കൊലയാളി ജയിലില്‍ ജീവനൊടുക്കി

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇന്ത്യന്‍ വംശജരായ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതി ജയിലില്‍ ജീവനൊടുക്കി. ഡിസംബറില്‍ ബിര്‍മിങ്ങാമില്‍ വച്ച് അവ്താര്‍ സിംഗ് കോളാര്‍, ഭാര്യ കരോള്‍ കോളാര്‍ എന്നിവരെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിംവിദാസ് ലയോറന്‍കാസ് (37) ആണ് ചെയ്തത്.

ലയോറന്‍കാസ് സെല്ലില്‍ തൂങ്ങിമരിക്കുകയായിരുന്നു. ഇയാളുടെ ആത്മഹത്യാക്കുറിപ്പ് ജയില്‍ അധികൃതര്‍ കണ്ടെടുത്തു. സ്വര്‍ണം, മൊബൈല്‍ ഫോണുകള്‍, വാച്ച് എന്നിവയ്ക്ക് വേണ്ടിയാണ് ഇയാള്‍ വൃദ്ധദമ്പതികളെ കൊലപ്പെടുത്തിയതെന്നാണ് ആത്മഹത്യക്കുറിപ്പിലുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :