ലഗേജ് നഷ്ടപ്പെട്ട 92 ഹാജിമാര്‍ക്ക്‌ സഹായം

ജിദ്ദ| WEBDUNIA|
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയില്‍ നിന്നെത്തിയ 92 ഹാജിമാരുടെ ബാഗേജുകള്‍ നഷ്ടപ്പെട്ടതായി പരാതി ലഭിച്ചിട്ടുണ്ടെന്ന്‌ ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റ്‌ അറിയിച്ചു. ഇവര്‍ക്ക്‌ എം‌ബസി വെല്‍ഫെയര്‍ വിഭാഗം ആവശ്യമായ സഹായം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു. ഇന്ത്യന്‍ ഹാജിമാരുടെ ചികില്‍സക്കായി മക്കയില്‍ 50 ബെഡുകളുള്ള ആശുപത്രിയും 12 ക്ലിനിക്കുകളും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്‌.

മദീനയില്‍ 10 ബെഡുകളുള്ള മെയിന്‍ ഡിസ്പന്‍സറിയും അഞ്ചു ശാഖകളും പ്രവര്‍ത്തിക്കുന്നുണ്ട്‌. 235 ഡോക്ടര്‍മാരും 223 പാരാമെഡിക്കല്‍ സ്റ്റാഫും അടങ്ങുന്ന മെഡിക്കല്‍ സംഘം ഹാജിമാരുടെ ശുശ്രൂഷക്കായി പ്രവര്‍ത്തിക്കുന്നുണ്ട്‌. ഹജ്ജ്‌ ഡ്യൂട്ടിക്കായി ക്ലര്‍ക്ക്‌, ഡ്രൈവര്‍, മെസഞ്ചര്‍ തുടങ്ങി 327 പേരെ മക്കയിലും മദീനയിലും നിയോഗിച്ചുണ്ട്‌.

കൂടുതല്‍ ഹാജിമാര്‍ താമസിക്കുന്ന അസീസിയയില്‍ നിന്ന്‌ മക്ക മസ്ജിദുല്‍ ഹറമിലേക്കും തിരിച്ചും തീര്‍ത്ഥാടകരെ എത്തിക്കാന്‍ 19 ബസ്സുകളും ഏര്‍പ്പാടാക്കിയിട്ടുണ്ട്‌.
തീര്‍ത്ഥാടരുടെ സൗകര്യാര്‍ഥം അഞ്ച്‌ റിയാല്‍ സൗജന്യ നിരക്കില്‍ സിം കാര്‍ഡുകള്‍ വിതരണം നല്‍കുന്നുണ്ട്‌. ജിദ്ദ എയര്‍പോര്‍ട്ടില്‍ 1813 സിംകാര്‍ഡും മദീനയില്‍ 1250 കാര്‍ഡും വിതരണം ചെയ്തതായി ഹജ്ജ്‌ മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :