റിയാദില്‍ മലയാളി യുവാവിന് കുത്തേറ്റു

റിയാദ്| WEBDUNIA|
മദ്യപിച്ച് മുറിയില്‍ വരരുതെന്ന് പറഞ്ഞതിന് മലയാളി യുവാവിന് കുത്തേറ്റു. കായംകുളം സ്വദേശി അനിമോന്‍ എന്ന അനീസിനെയാണ്‌ ആലപ്പുഴ ചാരുംമൂട്‌ സ്വദേശി സജി കുത്തിപ്പരിക്കേല്‍പ്പിച്ചത്‌. അനിമോന്റെ റൂം‌മേറ്റായ മംഗലാപുരം സ്വദേശി നെല്‍സനോട്‌ മദ്യപിച്ച് റൂമില്‍ വരരുതെന്ന് ആവശ്യപ്പെട്ടത് കേട്ടപ്പോഴാണ് തൊട്ടടുത്ത മുറിയിലുള്ള സജി പ്രകോപിതനായി അനിമോനെ കുത്തിയത്. സജിയിപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. നെഞ്ചില്‍ ആഴത്തില്‍ മുറിവേറ്റ അനിമോന്‍ സര്‍ജറിക്കു ശേഷം ആരോഗ്യനില വീണ്ടെടുത്ത് വരുന്നു.

കുത്തേറ്റ അനിമോന്‍ രക്തമൊലിക്കുന്ന അവസ്ഥയില്‍ തന്നെ ബഥ മതകാര്യ പോലിസ്‌ സ്റ്റേഷനിലെത്തി പരാതിപ്പെടുകയായിരുന്നു. സ്റ്റേഷനില്‍ കുഴഞ്ഞുവീണ ഇദ്ദേഹത്തെ മതകാര്യ പോലിസ്‌ ആംബുലന്‍സില്‍ അല്‍ ഈമാന്‍ ആശുപത്രിയിലെത്തിച്ചു. ഇതിനു മുമ്പും സജി പലരെയും മദ്യപിച്ചു ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പരിസരവാസികള്‍ പറയുന്നു.

ആശുപത്രിയിലെത്തിയ ബഥ പോലിസ്‌ അനിമോനില്‍ നിന്നു മൊഴിയെടുത്ത്‌ അന്വേഷണത്തിനായി മുറിയിലെത്തിയപ്പോള്‍ മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. വാതിലിനു മുട്ടിയെങ്കിലും ആരും വാതില്‍ തുറക്കാത്തതിനാല്‍ ചവിട്ടിപ്പൊളിച്ച്‌ അകത്തുകടന്നു. മദ്യപിച്ചു കിടന്ന നെല്‍സനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് സജിയെയും പൊലീസ് അറ്സ്റ്റുചെയ്തു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :