യുവാവിന്റെ ധീരത; ഇഖാമ വീണ്ടെടുത്തു

ജിദ്ദ| WEBDUNIA|
മലപ്പുറം ജില്ലക്കാരനായ യുവാവിന്റെ ഇടപെടലിലൂടെ നഷ്ടപ്പെട്ട (സൌദി അറേബ്യയില്‍ താമസിക്കാനും ജോലിചെയ്യുവാനും അംഗീകാരം ഉണ്ടെന്ന് കാണിക്കുന്ന സര്‍ട്ടിഫിക്കറ്റ്) വീണ്ടെടുക്കാന്‍ കഴിഞ്ഞു. ബാബ്‌ മക്കയില്‍ ടെയ്‌ലറായി ജോലി ചെയ്യുന്ന കൊളപ്പുറം വികെ പടി സ്വദേശി സിദ്ധിക്കാണ് ധീരത കാണിച്ച് തന്റെയും കൂട്ടുകാരുടെയും ഇഖാമകള്‍ വീണ്ടെടുത്തത്.

സിദ്ധിക്കും സുഹൃത്തുക്കളായ സക്കീര്‍ തറയില്‍, അയമുട്ടി കോയത്തൊടി എന്നിവരും താമസിക്കുന്ന മുറിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക്‌ സ്വദേശികളെന്നു തോന്നിക്കുന്ന രണ്ടുപേര്‍ കയറിവന്നു. സിഐഡികളാണെന്നു പരിചയപ്പെടുത്തി. പരിശോധിക്കാനായി ഇഖാമ ആവശ്യപ്പെട്ടപ്പോള്‍ മൂന്നുപേരും ഇഖാമ നല്‍കുകയും ചെയ്തു.

തുടര്‍ന്ന് സി‌ഐ‌ഡി വേഷം കെട്ടി വന്നവര്‍ 3,000 റിയാല്‍ ആവശ്യപ്പെട്ടപ്പോഴാണ്‌ ഇവര്‍ വ്യാജന്മാരാണെന്ന് മനസ്സിലായത്‌. പണമില്ലെന്നറിയിച്ചപ്പോള്‍, 3,000 റിയാലുമായി വരാന്‍ ആവശ്യപ്പെടുകയും ബന്ധപ്പെടാന്‍ 0551144031 എന്ന മൊബെയില്‍ നമ്പര്‍ നല്‍കി മോഷ്ടാക്കള്‍ സ്ഥലം വിട്ടു.

ഇഖാമ തിരിച്ചുകിട്ടാനായി സിദ്ധിക്കും കൂട്ടുകാരും മൊബൈലില്‍ വിളിച്ചപ്പോള്‍ മൂന്ന്‌ ഇഖാമകളും 1000 റിയാലിന്‌ തരാന്‍ സംഘം തയ്യാറായി. തുടര്‍ന്ന് ബാബ്‌ മക്ക സോമാലി പള്ളിക്കടുത്ത് വരാന്‍ സംഘത്തോട് സിദ്ധിക്ക് പറഞ്ഞു.

പറഞ്ഞ പോലെ തന്നെ ഒരു യുവാവ് പള്ളിക്കടുത്ത് വന്നു. പണമെടുക്കാന്‍ യുവാവ്‌ ആവശ്യപ്പെട്ടപ്പോള്‍ സിദ്ധിക്ക് കയ്യില്‍ ഉണ്ടായിരുന്ന 1,000 റിയാല്‍ കാണിച്ച്‌ ഇഖാമ തരാന്‍ പറഞ്ഞു. തുടര്‍ന്ന്‌, മൂന്ന്‌ ഇഖാമകളും ഒരു കവറില്‍ നിന്നു പുറത്തെടുത്ത ഉടനെ അവ കൈക്കലാക്കി പണം നല്‍കാതെ സിദ്ധിക്ക് ഓടി രക്ഷപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :