യുഎസില്‍ വാഹനാപകടം; മലയാളി ദമ്പതികള്‍ മരിച്ചു

കോട്ടയം| WEBDUNIA|
PRO
PRO
അമേരിക്കയിലെ കൊളറാഡോയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി ദമ്പതികള്‍ മരിച്ചു. ആലപ്പുഴ പുളിങ്കുന്ന്‌ വലേച്ചിറ കെ എക്‌സ് ജോര്‍ജിന്റെ മകന്‍ ബിനു ജോര്‍ജ്‌ (38), ഭാര്യ അലീസ ജോര്‍ജ്‌ (36) എന്നിവരാണ് മരിച്ചത്‌. ഇവരുടെ മകന്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. സംസ്കാരം യു എസില്‍ നടക്കും.

ശനിയാഴ്ചയാണ് അപകടം നടന്നത്. ഹൈവേ ക്രോസ്‌ ചെയ്യുന്നതിനിടെ എതിര്‍ദിശയില്‍ നിന്ന് വന്ന വാഹനം ബിനുവിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. ഈ വാഹനം ഓടിച്ചയാളും അപകടത്തില്‍ മരിച്ചു.

അമേരിക്കയില്‍ എഞ്ചിനീയറാണ് ബിനു. ചങ്ങനാശേരി കുരിശുംമൂട്‌ തേവലശേരിയില്‍ ചാക്കോച്ചന്റെ മകളാണ്‌ അലീസ. ഒരു വര്‍ഷം മുമ്പാണ് ഇവര്‍ നാട്ടിലെത്തി മടങ്ങിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :