മൊറോക്കോക്കാരികളെ വേണ്ട: ഗള്‍ഫ് വനിതകള്‍!

ദമ്മാം| WEBDUNIA|
ഇന്ത്യ, ഫിലിപ്പീന്‍സ്, ഇന്‍‌ഡോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് വീട്ടുജോലിക്കാരികളെ ലഭിക്കാന്‍ പ്രയാസം ഉണ്ടാകുന്നതിനാല്‍ മൊറോക്കോയില്‍ നിന്ന് വീട്ടുജോലിക്കാരികളെ റിക്രൂട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സ്വദേശി സ്ത്രീകള്‍. ഇതര രാജ്യക്കാരെ അപേക്ഷിച്ച്‌ മൊറോക്കന്‍ സ്ത്രീകള്‍ ഭംഗി കൂടിയതിനാല്‍ അത്‌ കുടുംബ പ്രശ്നങ്ങള്‍ക്ക്‌ കാരണമാകുമെന്നാണ്‌ പല സ്ത്രീകളുടെയും വാദം.

എം‌ബി‌സി ചാനല്‍ നടത്തിയ അഭിപ്രായ സര്‍‌വേയില്‍ നൂറുകണക്കിന് സ്വദേശി വനിതകളാണ് ഈ അഭിപ്രായം പ്രകടിപ്പിച്ചിരിക്കുന്നത്. തങ്ങളുടെ ഭര്‍ത്താക്കന്‍മാര്‍ കെണിയിലകപ്പെടാന്‍ സാധ്യതയുണ്ടെന്ന് പല വീട്ടമ്മമാരും പരിഭവപ്പെട്ടു.

ഇത്തരം സാഹചര്യമുണ്ടായാല്‍ ജോലി ഉപേക്ഷിച്ച്‌ വീട്ടിലിരിക്കുമെന്ന്‌ വരെ ജോലി ചെയ്യുന്ന സ്വദേശി സ്ത്രീകള്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. മോറോക്കോയില്‍ നിന്ന് വീട്ടുജോലിക്കാരികളെ റികൂട്ട് ചെയ്യുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കകമാണ് സ്വദേശി വനിതകള്‍ ഈ തീരുമാനത്തിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :