മലയാളി യുവാവ് വെടിയേറ്റ് മരിച്ചു

പോര്‍ട്ട് ഔ പ്രിന്‍സ്| WEBDUNIA| Last Modified ഞായര്‍, 12 ഫെബ്രുവരി 2012 (13:06 IST)
ഹെയ്ത്തിയില്‍ മലയാളി യുവാവ് വെടിയേറ്റ് മരിച്ചു. പത്തനംതിട്ട നരിയാപുരം കിഴക്കേതൈയ്യില്‍ പരേതനായ കോശി ബേബിയുടെ മകന്‍ സന്ദീപ് ബേബി(27) ആണ് മരിച്ചത്.

ബൈക്കിലെത്തിയ അക്രമിസംഘം സന്ദീപ് ബേബിയെ തടഞ്ഞു നിര്‍ത്തി വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സന്ദീപിന്റെ കൈയിലുണ്ടായിരുന്ന പണം അവര്‍ കൊണ്ടുപോയി.

ഹെയ്ത്തിയിലെ സ്വകാര്യ കമ്പനിയില്‍ അക്കൌണ്ടന്റായിരുന്നു സന്ദീപ് ബേബി. 2010 ജനുവരിയിലാണ് അവസാനം നാട്ടിലെത്തിയത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :