മലയാളികള്‍ തീകൊളുത്തി മരിച്ചത് പൊലീസ് പീഡനം മൂലം?

മുംബൈ| WEBDUNIA|
PRO
PRO
മുംബൈയില്‍ രണ്ട് മലയാളികളെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ ആരോപണങ്ങളുമായി അയല്‍‌ക്കാര്‍ രംഗത്ത്. കോഴിക്കോട് വടകര മേപ്പയ്യൂര്‍ വടക്കേപറമ്പില്‍ പ്രദീപന്‍, തലശ്ശേരി കൊടിയേരി സ്വദേശി കുമാര്‍ എന്നിവര്‍ ചെയ്തത് പൊലീസ് ഭീഷണി മൂലമാണെന്നാണ് ആരോപണം.

ഡോംഗ്രി മഹാരാജ ഗസ്റ്റ് ഹൌസ് ഏറ്റെടുത്ത് നടത്തിയ വരികയായിരുന്നു പ്രദീപനും സുഹൃത്ത് കുമാറും. ഗസ്റ്റ് ഹൗസിനുള്ളിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ്‌സ്റ്റേഷനില്‍ പോയി വന്നതിന് ശേഷമാണ് ഇരുവരും മരിച്ചത്. ഗസ്റ്റ്ഹൗസിന്റെ മാനേജരായിരുന്ന മുഹമ്മദ് അബ്ദുള്‍ ഖാദിറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനിടെ പ്രദീപിനെയും കുമാറിനെയും പൊലീസ് ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് ആരോപണം. എന്നാല്‍ കൊല നടക്കുമ്പോള്‍ പ്രദീപന്‍ നാട്ടിലായിരുന്നു.

മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കോഴിക്കോട് കളക്ടര്‍ എന്നിവര്‍ക്ക് പ്രദീപന്റെ പിതാവ് നിവേദനം നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :