ഭാര്യയെ കൊന്നു, കാട്ടില്‍ കൊണ്ടുപോയി കത്തിച്ചു

WEBDUNIA|
PRO
PRO
ഭാര്യയെ കൊലപ്പെടുത്തി കത്തിച്ചുകളഞ്ഞയാള്‍ പിടിയിലായി. സൌത്ത് ഡല്‍ഹി സ്വദേശിയായ സുമിത് ഹാണ്ഡ(31)യാണ് അറസ്റ്റിലായത്. നിരഞ്ജനി(27)യ്ക്ക് അവിഹിതബന്ധമുണ്ടെന്ന സംശയം മൂലമാണ് ഇയാള്‍ കൊലപാതകത്തിന് മുതിര്‍ന്നത്.

സൌത്ത് ആഫ്രിക്കയില്‍ സ്ഥിരതാമസമാക്കിയ ഇന്ത്യന്‍ കുടുംബത്തിലെ അംഗമാണ് നിരഞ്ജനി. ആഗ്ര സ്വദേശിയായ സുമിത് ഡല്‍ഹിയില്‍ ജോലി ചെയ്യുന്നതിനാല്‍ ഇരുവരും ഡല്‍ഹിയിലെ ഫ്ലാറ്റിലാണ് താമസിക്കുന്നത്. ഫ്ലാറ്റിലാണ് ഇയാള്‍ കൊല നടത്തിയതും. തുടര്‍ന്ന് മൃതദേഹം ബാഗിലാക്കി ഹരിയാനയില്‍ എത്തിച്ചു. അവിടെ ഒരു പെട്രോള്‍ പമ്പില്‍ നിന്ന് ഇന്ധനം വാങ്ങിയ ശേഷം മൃതദേഹം കാട്ടില്‍ കൊണ്ടുപോയി കത്തിച്ചുകളഞ്ഞു.

ഡല്‍ഹിയില്‍ തിരിച്ചെത്തിയ സുമിത് ഭാര്യയെ കാണാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കി. ഭാര്യ കാമുകനൊപ്പം ഒളിച്ചോടി എന്നാണ് ഇയാള്‍ പറഞ്ഞത്. എന്നാല്‍ ഇയാളുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കിയപ്പോള്‍ സത്യം പുറത്തായി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :