ഭര്‍ത്താവിനെ തീകൊളുത്തി കുളിമുറിയില്‍ പൂട്ടിയിട്ടു

വാഷിംഗ്ടണ്‍| WEBDUNIA|
PRO
PRO
ഭര്‍ത്താവിനെ തീകൊളുത്തി ഗുരുതരമായി പൊള്ളലേല്‍പ്പിച്ച ഇന്ത്യന്‍ വംശജ അറസ്റ്റിലായി. ശ്രിയ ബിമനെ ഓസ്റ്റിന്‍(25) ആണ് ഭര്‍ത്താവിനെ തീ കൊളുത്തിയ ശേഷം കുളിമുറിയില്‍ പൂട്ടിയിട്ടത്. 27-കാരനായ ഭര്‍ത്താവിന്റെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഓയില്‍ മസാജ് ചെയ്തുതരാമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ശ്രിയ ഭര്‍ത്താവിനെ കുളിമുറിയില്‍ എത്തിച്ചത്. തുടര്‍ന്ന് ഓയില്‍ പുരട്ടുന്നതിനിടെ പെട്രോള്‍ പുരട്ടി കത്തിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ടെക്സാസ് നോര്‍ത്ത് ഓസ്റ്റിനിലുള്ള ഇവരുടെ വീട്ടില്‍ വച്ചാണ് സംഭവം. ഒരു ഫോണ്‍ കോള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് ഗുരുതരാവസ്ഥയില്‍ നിലവിളിക്കുന്ന യുവാവിനെ കണ്ടെത്തിയത്. ഇയാളെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

യുവാവിന് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എന്നാല്‍ ശ്രിയ ഇങ്ങനെ ചെയ്യാനുണ്ടായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കാരണം എന്താണെന്ന് വ്യക്തമാകുന്നില്ലെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. ശ്രിയയ്ക്ക് തടവുശിക്ഷ ലഭിക്കും എന്നാണ് സൂചന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :