പ്രവാസി വിവാഹത്തട്ടിപ്പ് : സമഗ്രനിയമത്തിന് ശുപാര്‍ശ

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രവാസികളായ ഇന്ത്യന്‍ സ്ത്രീകള്‍ വലിയതോതില്‍ വിവാഹത്തട്ടിപ്പിന് ഇരയാകുന്നത് തടയാന്‍ പ്രവാസികളുടെ വിവാഹം സംബന്ധിച്ച് സമഗ്രനിയമത്തിന് പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടില്‍ ശുപര്‍ശ.

പ്രവാസികളുടെ വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് അതാത് സംസ്ഥാനങ്ങള്‍ തന്നെ നല്‍കണം. ഭര്‍ത്താവിനു വിദേശത്തുള്ള സാമൂഹിക സുരക്ഷ നമ്പര്‍ അതില്‍ രേഖപ്പെടുത്തുകയും വേണം. ഭര്‍ത്താവിന്റെ പാസ്പോര്‍ട്ടിന്റെ കോപ്പി വിവാഹ റജിസ്റ്ററിലും വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി ഭാര്യയുടെ പാസ്പോര്‍ട്ടിലും ഒട്ടിച്ചു വയ്ക്കണമെന്നും പാര്‍ലമെന്റ് റിപ്പോര്‍ട്ടില്‍ ശുപര്‍ശയുണ്ട്.

പ്രവാസികള്‍ വിവാഹത്തട്ടിപ്പില്‍ കുടുങ്ങുന്നതായി നിരവധി കേസുകളാണ് പ്രവാസി സെല്‍ മുഖേന രജിസ്റ്റര്‍ ചെയ്തതിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :