പ്രവാസി ഫുട്ബോള്‍: ദോഹയില്‍ മലപ്പുറം ജയം

ദോഹ| WEBDUNIA|
PRO
PRO
കാല്‍‌പന്തു കളിയുടെ നാട്ടില്‍ നിന്ന് ഗള്‍ഫ് നാടുകളിലേക്ക് ജോലി തേടി പോയപ്പോഴും നാട്ടിലെ മുഖ്യ കായികയിനം പ്രവാസികള്‍ മറന്നില്ല. കഴിഞ്ഞ ആഴ്ച സ്റ്റേഡിയത്തില്‍ നടന്ന മൂന്നാമത് ഖത്തര്‍ കേരള ഇന്‍റര്‍ ഡിസ്ട്രിക്റ്റ് ഫുട്ബോള്‍ ടൂര്‍ണമെന്‍റില്‍ എറണാകുളത്തെ 2-1ന് തോല്‍പ്പിച്ച് മലപ്പുറം ജേതാക്കളായി.

കളിയുടെ ആദ്യ പകുതിയില്‍ ഇരുടീമുകളും ഓരോ ഗോള്‍ നേടി സമനിലയിലായിരുന്നു. ടൂര്‍ണമെന്‍റിലുടനീളം മികച്ച പ്രകടനം നടത്തിയ കോഴിക്കോടിനെ മലപ്പുറം സെമിയില്‍ പരാജയപ്പെടുത്തുകയായിര്‍ന്നു. ഖത്തര്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിച്ച് ടൂര്‍ണമെന്‍റില്‍ കേരളത്തില്‍ നിന്നുള്ള പതിനാല് ടീമുകളാണ് പങ്കെടുത്തത്.

ഇത്തരമൊരു ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കാന്‍ ഖത്തര്‍ കായിക മന്ത്രാ‍ലയത്തില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് ഖത്തര്‍ ഫുട്ബോള്‍ ഫോറം പ്രതിനിധികള്‍ പറഞ്ഞു. കാല്പന്തു കളിയെ സ്നേഹിക്കുന്ന പ്രവാസികളുടെ സഹകരണം ഏറെ പ്രശംസനീയമാണ്. ദോഹ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികള്‍ ടൂര്‍ണമെന്‍റിന്‍റെ വിജയമാണ് കാണിക്കുന്നതെന്നും ഫുട്ബോള്‍ ഫോറം പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

ഫൈനല്‍ ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യയുടെ മുന്‍ ഫുട്‌ബോള്‍ ടീം നായകന്‍ ജോപോള്‍ അഞ്ചേരി, ബ്രസീല്‍ താരം ജുനിഞ്ഞോ, ഇറാഖ്‌ മുന്‍ ക്യാപ്‌റ്റന്‍ മുഹമ്മദ്‌ യൂനസ്‌, ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ദിപാ ഗോപാലന്‍ വാധ്വ തുടങ്ങിയവര്‍ എത്തിയിരുന്നു. സമാപന ചടങ്ങില്‍ കഥകളിയും തെയ്യവും ഒപ്പനയും ദഫുമെല്ലാം നിറഞ്ഞ്‌ നിന്നത് ഏറെ ശ്രദ്ധേയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :