പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌ അപേക്ഷ

തിരുവനന്തപുരം| WEBDUNIA|

പ്രവാസി മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന തരത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിനുള്ള അപേക്ഷ നോര്‍ക്കാ റൂട്ട്സിന്‍റെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്‌ ആഫീസുകളില്‍ സ്വീകരിക്കും.

അപേക്ഷാഫാറത്തിലെ മാസവരുമാനം, സ്വന്തമായി വീടുണ്ടോ, വാഹനമുണ്ടോ (ചോദ്യം 11, 12, 13) എന്നിവ പൂരിപ്പിക്കേണ്ടതില്ലെന്ന്‌ നോര്‍ക്കാ റൂട്ട്സ്‌ സി.ഇ.ഒ അറിയിച്ചു.

അപേക്ഷകളുടെ മേല്‍ വാര്‍ഡ്‌ മെമ്പര്‍/ കൗണ്‍സിലര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ മറ്റു തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ എന്നിവരില്‍ ആരുടെയെങ്കിലും സാക്‍ഷ്യപ്പെടുത്തല്‍ വേണം.

ഏതെങ്കിലും കാരണവശാല്‍ അവ ല്ലഭിക്കാന്‍ പ്രയാസമുള്ള പ്രവാസികള്‍ക്ക്‌ അവര്‍ ജീവിക്കുന്ന രാജ്യത്തെ ഇന്‍ഡ്യന്‍ എംബസിയുടെ സാക്‍ഷ്യപ്പെടുത്തലുകള്‍ മതിയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :