പുതിയ വിസകള്‍ യോഗ്യരായ സ്വദേശികള്‍ ഇല്ലാത്തപക്ഷം

ദമാം| WEBDUNIA| Last Modified വ്യാഴം, 4 ജൂലൈ 2013 (17:15 IST)
PRO
നല്‍കുന്നതിന് മുന്‍പ് യോഗ്യരായ സ്വദേശികള്‍ ഉണ്ടോ എന്ന് വിശദമായ പരിശോധന നടത്തണമെന്ന് സൌദി ഡെപ്യൂട്ടി തൊഴില്‍ മന്ത്രി ഡോ:മുഫ്‌രിജ് അല്‍ ഹുഖ്ബാനി.

സ്ഥാപനങ്ങളും കമ്പനികളും നല്‍കുന്ന അപേക്ഷകളില്‍ വിസ അനുവദിക്കുന്നതിനു മുന്‍പ് യോഗ്യരായ സ്വദേശികള്‍ ഇല്ലാത്ത പക്ഷം മത്രമേ വിസ നല്‍കാന്‍ പാടുള്ളുവെന്നാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയത്.

ഇതിന്റെ ഭാഗമായി തൊഴില്‍ മന്ത്രാലയത്തിന്റെ ഇസ്തിഖ്ദാം വിഭാഗവും സിവില്‍ സര്‍വ്വിസിന്റെ ഭാഗവുമായ തവ്‌ളീഫ് വിഭാഗവും തമ്മില്‍ അടുത്ത മാസം ബന്ധിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :