നൈജീരിയ വിമാനാപകടം: മരിച്ചവരില്‍ മലയാളിയും

കൊച്ചി| WEBDUNIA|
PRO
PRO
നൈജീരിയയില്‍ യാത്രാവിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളിയും. നേര്യമംഗലം ആവോലിച്ചാലില്‍ കൊച്ചുകുടി എല്‍ദോസിന്റെ മകന്‍ റിജോ(25) ആണ് മരിച്ചത്. എല്‍ദോ രണ്ട് വര്‍ഷമായി നൈജീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു. വിമാനം തകര്‍ന്ന് 153 പേരാണ് കൊല്ലപ്പെട്ടത്.

ഞായറാഴ്ച രാത്രി ഒമ്പത് മണിക്ക്(ഇന്ത്യന്‍ സമയം) ആണ് അപകടം നടന്നത്. നൈജീരിയയുടെ തലസ്ഥാനമായ അബുജയില്‍ നിന്ന് വാണിജ്യകേന്ദ്രമായ ലാഗോസിലേക്കു പോകുകയായിരുന്ന ഡാന എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പറന്നുയരുന്നതിനിടെ വിമാനം സമീപത്തെ ബഹുനില കെട്ടിടത്തില്‍ ഇടിച്ചു. തുടര്‍ന്ന് തീപിടിക്കുകയായിരുന്നു.

147 യാത്രക്കാരും ആറു ജീവക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചു. ബഹുനില കെട്ടിടത്തിലേക്കും തീ പടര്‍ന്നു. താമസക്കാരും മരിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :