നെസ്റ്റോ കേളി : രജിസ്ട്രേഷന്‍ തുടങ്ങി

റിയാദ്‌| PRATHAPA CHANDRAN|
റിയാദില്‍ ആരംഭിക്കുന്ന നെസ്റ്റോ കേളി യുവജനോത്സവം സംബന്ധിച്ച രജിസ്ട്രേഷന്‍ തുടങ്ങി. ഇതിന്‍റെ പ്രാരംഭ നടപടികളായി രജിസ്ട്രേഷന്‍ കൌണ്ടറുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

2008 ജനുവരി അവസാന വാരത്തിലാണ് റിയാദില്‍ മൂന്നാമത്‌ നെസ്റ്റോ - കേളി യുവജനോത്സവം നടക്കുന്നത്. ഇതിന്‍റെ രജിസ്ട്രേഷന്‍ കൗണ്ടറുകള്‍ മുഖ്യ പ്രായോജകരായ നെസ്റ്റോ ഹൈപ്പര്‍ മാര്‍ക്കറ്റിലും സഹ പ്രായോജകരായ സഫ മക്ക പോളി ക്ലിനിക്കിലും തുറന്ന്‌ പ്രവര്‍ത്തനമാരംഭിച്ചു.

നെസ്റ്റോയിലെ കൗണ്ടര്‍ ജനറല്‍ മനേജര്‍ നിയാസാണ്‍്‌ ഉദ്ഘാടനം ചെയ്തത്‌. സഫ മക്ക പോളി ക്ലിനിക്കില്‍ ഇ. എന്‍. ടി സ്പെഷ്യലിസ്റ്റ്‌ ഡോ. തമ്പാന്‍ രജിസ്ട്രേഷന്‍ കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു.

മത്സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ ഈ കൗണ്ടറുകളില്‍ നിന്നും രജിസ്ട്രേഷന്‍ ഫോമുകള്‍ ലഭ്യമാവും.

പൂരിപ്പിച്ച രജിസ്ട്രേഷന്‍ കൂപ്പണുകള്‍ കൗണ്ടറുകളില്‍ സ്ഥാപിച്ച ബോക്സുകളില്‍ നിക്ഷേപിക്കാവുന്നതാണ്‌. ജനുവരി 5 വരെയാണ്‍്‌ രജിസ്ട്രേഷന്‍ സ്വീകരിക്കുക എന്ന് അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :