ദുബായ്: സൂക്ഷിക്കുക, പരിധി വിട്ടാല്‍ റഡാര്‍ പിടിക്കും

ദുബായ്| WEBDUNIA|
PRO
ഗതാഗത നിയമം ലംഘിക്കുന്നവരെ കണ്ടെത്താന്‍ പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദുബായ് ഭരണകൂടം ഒരുങ്ങുന്നു. വാഹനങ്ങളുടെ വേഗത നിയന്ത്രിക്കുന്നതിനും നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനു റോഡുകളില്‍ 100 സ്പീഡ് റഡാറുകള്‍ റോഡ്സ് ആന്‍സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി സ്ഥാപിക്കും.

ദുബായ് പൊലീസിന്‍റെ സഹകരണത്തോടെയാണു നടപടി.480 സ്പീഡ് റഡാറുകളും 230 ക്യാമറകളും ഇതിനകം സ്ഥാപിച്ചു കഴിഞ്ഞു.

കാല്‍നട യാത്രക്കാരുടെ സുരക്ഷയ്ക്കായി 74 ഫ്ളൈ ഓവറുകള്‍ പണിതിട്ടുണ്ട്. 13 എണ്ണം നിര്‍മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണ്. വ്യക്തികളുടെ സുരക്ഷയ്ക്കാണു ഭരണകൂടം മുന്‍ഗണന നല്‍കുന്നതെന്ന് ആര്‍ടിഐ അധികൃതര്‍ വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :