ദുബായില്‍ പുതിയ പാത തുറന്നുകൊടുത്തു

ദുബായ്| WEBDUNIA|
PRO
PRO
അല്‍ വസല്‍ പുതിയ റോഡ്‌ വെള്ളിയാഴ്ച രാവിലെ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ ടി എ) ഗതാഗതത്തിനായി തുറന്നു കൊടുത്തു. ദുബായ്‌ വേള്‍ഡ്‌ ട്രേഡ്‌ സെന്റര്‍ മുതല്‍ ഷെയ്ഖ് സായിദ്‌ റോഡിന്‍റെ വലതു ഭാഗത്ത് കൂടി ഡിഫന്‍സ്‌ റൌണ്ട് അബൌറ്റ് സമീപത്തുകൂടെ അണ്ടര്‍ പാസ്സ് വഴി അല്‍ വാസലിലേക്കും അല്‍ സഫയിലേക്കും പോകുന്ന പാതയാണിത്. കൂടാതെ അല്‍ വസലിലെ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററിന്റെ സമീപത്തിലൂടെ കടന്നു പോകുന്ന സര്‍വീസ്‌ റോഡും ഇതോടൊപ്പം ആര്‍ ടി എ തുറന്നു കൊടുത്തിട്ടുണ്ട്.

ദുബായിലേക്ക് ജുമേര, സഫാ പാര്‍ക്ക്‌, വഴി വരുന്ന വാഹനങ്ങള്‍ക്ക് എപ്പോഴും തിരക്ക് നേരിടേണ്ടിവരുന്ന സത്വ റോഡ്‌ ഇപ്പോള്‍ യാത്രികര്‍ക്ക് ഒഴിവാക്കാം. സിഗ്നലുകള്‍ കുറവായതിനാല്‍ വേഗത്തില്‍ ട്രേഡ്‌ സെന്റര്‍ റൌണ്ട് അബൌട്ടിലേക്കും സത്വ അല്‍ ദിയാഫ റൌണ്ട് അബൌട്ടിലേക്കും ചെന്നെത്താന്‍ ഈ പുതിയ പാത വഴി സാധിക്കും.

(ഫോട്ടോ അടിക്കുറിപ്പ്‌ : ഗതാഗതത്തിനായി വെള്ളിയാഴ്ച തുറന്നു കൊടുത്ത ദുബായിലെ അല്‍ വസല്‍ റോഡ്‌, ഫോട്ടോ ആന്‍ഡ്‌ റിപ്പോര്‍ട്ട്: ടിഎഎം ആലൂര്‍)


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :