തോപ്പില്‍ ഭാസി അവാര്‍ഡ്‌ മുരളിക്ക്‌

കുവൈറ്റ്‌| WEBDUNIA|

കുവൈറ്റിലെ കേരള അസോസിയേഷന്‍ ഈ വര്‍ഷത്തെ തോപ്പില്‍ ഭാസി അവാര്‍ഡ്‌ പ്രസിദ്ധ ചലചിത്ര, നാടക പിന്നണി ഗായകന്‍ വി.ടി.മുരളിക്ക്‌ നല്‍കാന്‍ തീരുമാനിച്ചു. കേരള അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചതാണിത്.

കുവൈറ്റിലെ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ നവംബര്‍ മാസം ഏഴിന്‌ നടക്കുന്ന കേരളോത്സവം പരിപാടിയില്‍ വച്ച്‌ മുരളിക്ക് അവാര്‍ഡ് നല്‍കും. കേരള വനം ഭവന നിര്‍മ്മാണ വകുപ്പ്‌ മന്ത്രി ശ്രീ.ബിനോയ്‌ വിശ്വമാണ് മുരളിക്ക് അവാര്‍ഡ് നല്‍കുന്നത്.

മുരളി ആലപിച്ച ഓത്തുപള്ളിയില്‍ അന്ന്‌ നമ്മള്‍ പോയിരുന്ന കാലം... എന്ന ഗാനം മലയാളികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.പാട്ടിലെങ്ങും നാടിനെ കാണാന്‍ കഴിയില്ല എന്ന ദുരവസ്ഥക്ക്‌ മാറ്റം വരുത്താന്‍ ശ്രമിക്കുന്ന വി.ടി.മുരളിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ്‌ അവാര്‍ഡ്‌ അദ്ദേഹത്തിന്‌ നല്‍കുന്നതെന്ന്‌ കേരള അസോസിയേഷന്‍ പ്രസിഡന്‍റ് ഷീജോ ഫിലിപ്പ്‌, ജനറല്‍ സെക്രട്ടറി അബ്ദുള്‍ കലാം എന്നിവര്‍ അറിയിച്ചത്.

അവാര്‍ഡ് ദാന ചടങ്ങില്‍ സമ്മാന ദാനത്തെ തുടര്‍ന്ന് മോഹനരാഗങ്ങള്‍ കോര്‍ത്തിണക്കി മോഹനമായ്‌... എന്ന സംഗീത ശില്‍പം ശ്രീ.വി.ടി.മുരളി അവതരിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :