തൊഴിലാളികളെ അവഗണിച്ച് പ്രവാസി ചര്‍ച്ച

ന്യൂഡല്‍ഹി| WEBDUNIA|
PRO
PRO
പ്രവാസി തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള ചര്‍ച്ചയില്‍ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ മുഖ്യ വിഷയമാക്കാത്തതിനെതിരെ വന്‍ പ്രതിഷേധം. ഈ മാസം ഏഴു മുതല്‍ പത്ത് വരെ ഡല്‍ഹിയില്‍ നടക്കുന്ന 'ഭാരതീയ ദിവസി'ല്‍ പ്രവാസികളുടെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടുത്താത്തതാണ് പ്രശ്നമായിരിക്കുന്നത്. ഇതിനെതിരെ വിവിധ പ്രവാസി സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.

നാനോ ടെക്‌നോളജി, പ്രവാസികളുടെ സ്വത്ത് സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയില്‍ ദശലക്ഷക്കണക്കിന് പ്രവാസികളുടെ ദുരിതങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അധികൃതര്‍ തയ്യാറാകാത്തതാണ് പ്രതിഷേധത്തിന് കാരണമായത്.

രാജ്യത്തെ സാമ്പത്തിക മേഖലയുടെ മുഖ്യവരുമാന മാര്‍ഗമായ പ്രവാ‍സികളെ തഴഞ്ഞത് പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസി സംഘടനകള്‍ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് 2009 വര്‍ഷത്തില്‍ 5200 കോടി ഡോളര്‍ സംഭാവന നല്‍കിയ പ്രവാസികളുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രവാസികള്‍ അറിയിച്ചു.

വിദേശ രാജ്യങ്ങളിലേക്ക് തൊഴിലാളികളെ കയറ്റി അയയ്‌ക്കുന്നതുപോലെ തൊഴിലാളികളെ സ്വീകരിക്കുന്ന രാജ്യം കൂടിയാണ്‌ ഇന്ത്യയെന്ന്‌ പ്രവാസി സംഘടനാ മേധാവികള്‍ ഓര്‍മിപ്പിച്ചു. ഇവരെയും സംരക്ഷിക്കേണ്ടതുണ്ട്‌. അന്താരാഷ്ട്ര കുടിയേറ്റ നിയമങ്ങള്‍ ഇന്ത്യയും അംഗീകരിക്കണമെന്ന്‌ ട്രേഡ്‌ യൂണിയനുകള്‍ ആവശ്യപ്പെട്ടു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :