താലിബാന്‍ തട്ടിക്കൊണ്ടുപോയ മലയാളി ഡോക്ടറെ രക്ഷപ്പെടുത്തി

കാബൂള്‍| WEBDUNIA|
PTI
PTI
കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി തടവിലാക്കിയ മലയാളി ഡോക്ടറെ മോചിപ്പിച്ചു. യുഎസ് പൗരത്വമുള്ള ദിലീപ് ജോസഫിനെയാണ് യുഎസ് പ്രത്യേക സേനയും അഫ്ഗാന്‍ സൈന്യവും ചേര്‍ന്ന് മോചിപ്പിച്ചത്. ഡോക്ടറോടൊപ്പം അദ്ദേഹത്തിന്റെ രണ്ട് അഫ്ഗാന്‍ സഹപ്രവര്‍ത്തകരെയും ഒരു ഡ്രൈവറെയും രക്ഷപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ചയായിരുന്നു ഓപ്പറേഷന്‍ നടന്നത്. ഓപ്പറേഷനിടെ പ്രത്യേക സേനയിലെ ഒരു കമാന്‍ഡോ കൊല്ലപ്പെട്ടു.

ബുധനാഴ്ചയാണ് ഡോക്ടറെയും സഹപ്രവര്‍ത്തകരെയും ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. കാബൂള്‍ പ്രവിശ്യയിലെ സരോബി ജില്ലയില്‍ വച്ചായിരുന്നു സംഭവം.

യു എസ് കൊളറാഡോയിലെ സ്റ്റാര്‍ ഡവലപ്പമെന്റ് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകനാണ് ദിലീപ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :