തറവാട്ടില്‍ പിറന്ന ഓണപ്പൂക്കള്‍!

WEBDUNIA|
PRO
PRO
അപൂര്‍വമായി കാണുന്ന സസ്യങ്ങളേയും പൂക്കളെയും സംരക്ഷിക്കുകയാണ്‌ ഓണത്തിന് പൂക്കളമിടുന്ന ആചാരത്തിനു പിന്നിലെ മനഃശാസ്ത്രം. ഓണത്തിന്‌ വളരെ പ്രാധാന്യം കല്‍പ്പിച്ചിരുന്ന പല പൂക്കളും സംരക്ഷിക്കേണ്ടവയായിരുന്നു എന്നു കാണാം. ലോകത്തിലെ പലയിനം സസ്യ കുടുംബങ്ങളില്‍ പെടുന്ന സവിശേഷതയുള്ള ചെടികള്‍ കേരളത്തിലുണ്ട്‌.

തുമ്പയും, തുളസിയും ഒരേ കുടുംബക്കാരാണ്‌. കാശിത്തുമ്പ, സാല്‍വിയ, കോളിയസ്‌, മാര്‍ജ്ജോരം, റോസ്‌മേരി എന്നിങ്ങനെ ഒത്തിരി പേരുണ്ട്‌ ഈ തറവാട്ടിലെ അംഗങ്ങളായി. 3500ല്‍ ഏറെ സ്‌പീഷീസുകളുള്ള മിന്റ്‌ കുടുംബമാണിത്‌.

കൃഷ്ണകിരീടവും, അരിപ്പൂവും ഒരേ വീട്ടുകാരാണ്‌. വെര്‍ബനേസിയെ എന്നാണ്‌ തറവാട്ടുപേര്‌. 2600ല്‍ ഏറെ സ്‌പീഷീസുകള്‍ ഉണ്ട്‌. നാട്ടില്‍ കാണുന്ന വെര്‍ബീന, വെര്‍വിയന്‍, ലണ്ടാന, ഗോല്‍ഡന്‍ ഡ്യൂ ഡ്രോപ്പ്‌ തുടങ്ങി കുറേപ്പേരുണ്ട്‌ ഇക്കൂട്ടത്തില്‍.

കേരളത്തിലെ മുല്ലപ്പൂ പൊതുവെ അറബിമുല്ലയെന്നാണ്‌ അറിയപ്പെടുന്നത്‌. പിച്ചകം, പവിഴമല്ലി എന്നിവ അടുത്ത ബന്ധുക്കള്‍. എല്ലാം ഒലിവ്‌ കുടുംബക്കാര്‍. ഇവരും എതാണ്ട്‌ 1500 സ്‌പീഷീസ്‌ ഉണ്ട്‌.

ചെമ്പരത്തിയുടെ കുടുംബം മാല്‍വസിയെ ആണ്‌. വെണ്ട ഈ കുടുംബക്കാരനാണ്‌. ഹിബിസ്കസ്‌ എന്നാണ്‌ ചെമ്പരത്തിയുടെ ശാസ്ത്ര നാമം. ഹിബിസ്കസ്‌ സ്കിസോ പെറ്റലസ്‌ എന്നാണ്‌ കോഴിച്ചെമ്പരത്തിയുടെ പേര്‌. വിരിയാതെ സദാ ഉറക്കം തൂങ്ങുന്ന ചെമ്പരത്തിയെ മാല്‍വ വിസ്കസ്‌ പെന്‍ഡുല ഫ്ലൊറസ്‌ എന്നാണ്‌ വിളിക്കുന്നത്‌.

കോളാമ്പിപ്പൂവും നന്ത്യാര്‍ വട്ടവും അപോസയനേസിയെ എന്ന കുടുംബത്തില്‍ പെട്ടവരാണ്‌.

ചില ഓണപ്പൂക്കളുടെ ശാസ്ത്രനാമവും കുടുംബപ്പേരും ചുവടെ കൊടുക്കുന്നു:

തുമ്പ - ല്യുകസ്‌ ആസ്‌പെര - ലാമിയേസിയെ സസ്യകുടുംബം

തുളസി - ഓഅസിമം ടെനുഫോളിയം - ലാമിയേസിയെ

ചെമ്പരത്തി - ഹിബിസ്കസ്‌ റൊസാ സിനെന്‍സിസ്‌ - മാ‍ല്‍വസിയെ

കൃഷ്ണകിരീടം - ക്ലീറൊഡെന്റം പാനിക്കുലേറ്റം - വെര്‍ബനേസിയേ

അരിപ്പൂ - ലാന്റാന കാമര - വെര്‍ബനേസിയേ

മുക്കുറ്റി - ബയോഫൈറ്റം റയിന്‍വാര്‍ഡി - ഓക്‌സാലിഡേസിയെ

കോളമ്പിപ്പൂ - അലമാന്‍ഡാ കത്താര്‍ട്ടിക്ക - അപ്പോസയനേസിയേ

നന്ത്യാര്‍വട്ടം - ടാബര്‍ നേമൊണ്ടാന - അപ്പോസയനേസിയേ

പിച്ചകം - ജാസ്‌മിനം മള്‍ടിഫോറം - ഒലിയേസിയെ

പവിഴമല്ലി - നിക്‌തന്തെസ്‌ ആര്‍ബര്‍ ട്രിസ്റ്റീസ്‌ - ഒലിയേസിയെ

മുല്ലപ്പൂ - ജാസ്‌മിനം സമ്പാക്‌ - ഒലിയേസിയെ

വാടാമല്ലി - ഗോംഫ്രീന ഗ്ലൊബോസ - അമരന്തേസിയെ

തെച്ചിപ്പൂ - ഇക്‌ സോറാ കോക്‌സീനിയ - റൂബിയേസിയെ

കാക്കാപ്പൂ - യൂട്രികുലേറിയ റെറ്റിക്കുലേറ്റ - ലെന്റി ബുലാറിയേസിയെ

കുമ്പളപ്പൂ - ബെനിന്‍കാസാ ഹിസ്‌ പിഡാ - കുക്കുര്‍ബിറ്റേസിയെ

മത്തപ്പൂ - കുക്കര്‍ബിറ്റ മോസ്‌ കേറ്റ - കുക്കുര്‍ബിറ്റേസിയെ


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :