ഗായകന്‍ മാര്‍ക്കോസിനെ സൌദി പൊലീസ് അറസ്റ്റുചെയ്തു

ദമാം| WEBDUNIA|
PRO
PRO
സൌദിയില്‍ മലയാളി കൂട്ടായ്‌മ സംഘടിപ്പിച്ച പരിപാടിയില്‍ ഗാനമേള അവതരിപ്പിക്കുന്നതിനിടെ ഗായകന്‍ കെ ജി മാര്‍ക്കോസിനെ സൌദി പൊലീസ് അറസ്റ്റുചെയ്തു. പരിപാടി സംഘടിപ്പിക്കുന്നതിനായി മുന്‍‌കൂട്ടി അനുമതി വാങ്ങാത്തതിനാലാണ് നടപടിയെന്നാണ് ലഭ്യമായ വിവരം.

ദമാമിലെ മലയാളി കൂട്ടായ്‌മ റിപ്പബിക് ദിനാഘോഷത്തോടനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഗാനമേള നടക്കുന്ന ഓഡിറ്റോറിയത്തിലെത്തിയാണ് പൊലീസ് അദ്ദേഹത്തെ അറസ്റ്റുചെയ്തത്. അദ്ദേഹത്തിന്റെ അനുയായികളായ രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ പരിപാടിയുടെ സംഘാടകരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മാര്‍ക്കോസിന്റെ ചിത്രം വച്ച് പോസ്റ്റര്‍ അച്ചടിച്ചതിനാലാണ് പൊലീസ് എത്തി അദ്ദേഹത്തെ പിടികൂടിയത്. അദ്ദേഹത്തെ ഇപ്പോള്‍ താല്‍ക്കാലികമായി പുറത്തുവിട്ടിട്ടുണ്ട്.

ചിത്രത്തിന്‍കടപ്പാ‍ട് - വെബഇന്ത്യ 123


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :