ഗള്‍ഫ്: സേവനകാലാവധി നിയന്ത്രിച്ചേക്കും

ജിദ്ദ| WEBDUNIA| Last Modified തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2008 (16:06 IST)

ഗള്‍ഫ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ സേവന കാലാവധിക്ക് നിയന്ത്രണം വന്നേക്കും എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളുടെ പ്രായപരിധി, സേവന കാലാവധി എന്നിവ സംബന്ധിച്ച നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തയ്യാറാവുന്നു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ അതത് രാജ്യങ്ങളുടെ തൊഴില്‍ മന്ത്രാലയങ്ങളുടെ പരിഗണയിലാണെന്നറിയുന്നു.

ഇനി മുതല്‍ തൊഴില്‍ നല്‍കുന്ന സമയത്ത് തന്നെ തൊഴിലാളികള്‍ക്കുള്ള കുറഞ്ഞ പ്രായം, കൂടിയ പ്രായം എന്നിവ പുനര്‍ നിര്‍ണ്ണയിക്കും. ഇതിനൊപ്പം തൊഴില്‍ വിസയില്‍ ഇവിടെ കഴിയാവുന്ന കാലത്തിന്‍റെ പരിധിയും നിശ്ചയിക്കും.

അതേ സമയം ഈവക കാര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ യോഗ്യത, തൊഴില്‍ ഇനം, സാങ്കേതക മികവ് തുടങ്ങിയ കാര്യങ്ങളും പരിഗണിക്കും.

വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ആദ്യം സമന്വയം ഉണ്ടാക്കുക എന്നതാണ് ഇപ്പോള്‍ ഇവര്‍ ആലോചിക്കുന്നത്. ഇത് കൂടാതെ നിലവില്‍ സ്വദേശികളുടെ ഇടയിലുള്ള തൊഴിലിലായ്മ പ്രശ്നം കുറയുന്നതിലും രാജ്യത്തലവന്മാര്‍ക്ക് പൊതുവേ സംതൃപ്തിയാണുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :