ഗള്‍ഫ് കീഴടക്കാന്‍ എന്‍ഡിടിവി

അബൂദാബി| WEBDUNIA| Last Modified വ്യാഴം, 11 മാര്‍ച്ച് 2010 (13:28 IST)
PRO
PRO
ഇന്ത്യയിലെ പ്രമുഖ വാര്‍ത്താ, വിനോദ ചാനലായ എന്‍ ഡി ടി വി, യു എ ഇയില്‍ പ്രാദേശിക ചാനല്‍ തുടങ്ങുന്നു. കേരളീയര്‍ ഏറെയുള്ള ഗള്‍ഫില്‍ മലയാളം ഉള്‍പ്പെടെയുള്ള മറ്റു പ്രാദേശിക ഭാഷകളിലും എന്‍ഡിടിവി ഭാവിയില്‍ സംപ്രേഷണം ആരംഭിച്ചേക്കുമെന്ന് സൂചനയുണ്ട്. ഗള്‍ഫിലേക്കും ചാനല്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ മാധ്യമ വ്യവസായ രംഗത്ത് വന്‍ ബിസിനസാണ് എന്‍ ഡി ടി വി ലക്‍ഷ്യമിടുന്നത്.

അബൂദബിയില്‍ നടന്ന 2010 മീഡിയ സമ്മിറ്റിലാണ്‌ എന്‍ ഡി ടി വി എക്സിക്യുട്ടീവ്‌ ചെയര്‍പേഴ്സണ്‍ ഡോ. പ്രന്നോയ്‌ റോയ്‌ ഇത്തരമൊരു പ്രഖ്യാപനം നടത്തിയത്‌. യു എ ഇയില്‍ തൊഴിലെടുക്കുന്ന ഇന്ത്യന്‍ പ്രവാസികളെ ല‌ക്‍ഷ്യമിട്ടാണ് പ്രാദേശിക ചാനലുകള്‍ തുടങ്ങാന്‍ എന്‍ ഡി ടി വി തീരുമാനിച്ചതെന്ന് പ്രന്നോയ് റോയ് പറഞ്ഞു.

പ്രവാസികളുടെ പ്രവര്‍ത്തനങ്ങള്‍, ചടങ്ങുകള്‍, വിനോദ പരിപാടികള്‍, പ്രവാസികളെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ എന്‍ ഡി ടി വി പ്രാദേശിക ചാനലുകള്‍ വഴി പ്രക്ഷേപണം ചെയ്യും. യിലെ ടെലികോം സേവനദാതാക്കളായ എത്തിസലാത്തുമായി ചേര്‍ന്ന് മലയാളം ചാനലായ എന്‍ ടി വി നേരത്തെ തന്നെ സംപ്രേക്ഷണം തുടങ്ങിയിരുന്നു.

മിഡില്‍ ഈസ്റ്റില്‍ മാധ്യമ വ്യവസായ മേഖലയ്ക്ക് വന്‍ സാധ്യതകളാണ് നിലനില്‍ക്കുന്നത്. നിരവധി ഇന്ത്യന്‍ പ്രവാസികള്‍ ജോലിയെടുക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ എന്‍ ഡി ടി വി പ്രാദേശിക ചാനലുകള്‍ക്ക് ഏറെ സ്വാധീനം ചെലുത്താന്‍ സാധിക്കുമെന്ന് റോയ് പറഞ്ഞു. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്നാണ് ഗള്‍ഫിലെ പ്രാദേശിക ചാനല്‍ തുടങ്ങാന്‍ വൈകിയത്. യു എ ഇയില്‍ സാമ്പത്തിക മാന്ദ്യം അവസാനിച്ചെന്നും ചാനലിന്റെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്‍ ആര്‍ ഐ ബിസിനസ് മേധാവികളുമായി ചര്‍ച്ച നടത്തി ചാനല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തും. ചാനല്‍ ആസ്ഥാനം ദുബായിയോ അബൂദാബിയോ ആയിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. മാധ്യമ വ്യവസായ മേഖലയില്‍ എന്‍ ഡി ടി വി വന്‍ മുന്നേറ്റത്തിലാണ്. ചാനല്‍ പ്രവര്‍ത്തനം പ്രവാസികള്‍ക്കിടയില്‍ കൂടി വ്യാപകമാക്കുന്നതിലൂടെ മികച്ച മുന്നേറ്റം നടത്താനാക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നതെന്നും റോയ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :