ഗര്‍ഷോം നവംബര്‍ 28 ന്

കുവൈറ്റ്‌| WEBDUNIA| Last Modified വെള്ളി, 21 നവം‌ബര്‍ 2008 (13:10 IST)

കുവൈറ്റ് സെന്‍റ് പീറ്റേഴ്സ് സി.എസ്.ഐയുടെ യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘ഗര്‍ഷോം 08‘ നവംബര്‍ 28 ന് നടക്കും.

നവംബര്‍ 28 വൈകിട്ട്‌ ഏഴ്‌ മണിമുതല്‍ എന്‍.ഈ.സി.കെ. കോമ്പൗണ്ടിലാണ്‌ പരിപാടി. കുവൈറ്റിലെ പ്രമുഖ ഗായകരും സഭാംഗങ്ങളും ക്രിസ്തീയ ഗാനങ്ങള്‍ ആലപിക്കും.

ഗാനസന്ധ്യയുടെ ലോഗോ റവ.ജേക്കബ്‌.റ്റി.എബ്രാഹം പ്രകാശനം ചെയ്തു. ഫിലിപ്പ്‌ തോമസ്‌ കറ്റാനം, ദിലീപ്‌ ഡേവിഡ്‌, അജയ്‌.പി.ഉമ്മന്‍, ഹരോള്‍ഡ്‌ ജോണ്‍, ജിബു ജേക്കബ്‌ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബിജു മാണി ചാക്കോയാണ്‌ ലോഗോ ഡിസൈന്‍ ചെയ്തത്‌.

ഇതിനോടനുബന്ധിച്ച്‌ പ്രസിദ്ധീകരിക്കുന്ന 'ഗര്‍ഷോം' എന്ന മാസികയുടെ പ്രകാശന കര്‍മ്മവും നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :