കുവൈറ്റില്‍ 8അക്ക മൊബൈല്‍ നമ്പര്‍

കുവൈറ്റ് സിറ്റി| WEBDUNIA| Last Modified വെള്ളി, 19 സെപ്‌റ്റംബര്‍ 2008 (12:15 IST)

ഗള്‍ഫ് നാടുകളിലെ പ്രധാന രാജ്യങ്ങളില്‍ ഒന്നായ കുവൈറ്റുലെ മൊബൈല്‍ നമ്പറുകള്‍ വെള്ളിയാഴ്ച മുതല്‍ എട്ടക്കമാക്കുന്നു.

കുവൈറ്റിലെ പ്രധാന മൊബൈല്‍ കമ്പനികളില്‍ ഒന്നായ സൈന്‍ കമ്പനിയുടെ നമ്പരുകളുടെ തുടക്കത്തില്‍ 9 എന്നും , വതനിയയുടെ നമ്പറുകളുടെ തുടക്കത്തില്‍ 6 എന്നും അധികമായി ചേര്‍ക്കണം.

പുതിയ നമ്പറുകള്‍ വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുമെങ്കില്‍ ഒരു മാസത്തേക്കു കൂടി നിലവിലുള്ള ഏഴക്ക നമ്പറുകളിലും കോള്‍ ലഭിക്കും എന്ന് അധികൃതര്‍ അറിയിച്ചു.

ഒക്ടോബര്‍ 17 മുതല്‍ എല്ലാ മൊബൈല്‍, ലാന്‍ഡ്‌ ഫോണ്‍ കണക്ഷനുകളിലും എട്ടക്ക നമ്പര്‍ പ്രാബല്യത്തിലാകും എന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :