ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും മക്കളും മരിച്ചു

മെല്‍ബണ്‍| WEBDUNIA|
PRO
PRO
ഓസ്ട്രേലിയയില്‍ വീടിന് തീപിടിച്ച് മലയാളികളായ അമ്മയും മക്കളും മരിച്ചു.
കാഞ്ഞിരപ്പള്ളി മലയില്‍ ജോര്‍ജ്‌ ഫിലിപ്പിന്റെ അനിത (35) മക്കളായ മാത്യു, ഫിലിപ്പ്‌ എന്നിവരാണ്‌ മരിച്ചത്‌. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ്‌ ക്ലെയ്റ്റന്‍സൗത്തിലുള്ള ഇവരുടെ വീടിന് തീപിടിച്ചത്.

ഹീറ്ററില്‍ നിന്നുള്ള ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍‌വാസികള്‍ രക്ഷാ പ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തീപിടുത്തത്തില്‍ വീട് പൂര്‍ണമായും കത്തി നശിച്ചു.

കഴിഞ്ഞ മൂന്നു വര്‍ഷമായി ജോര്‍ജ് ഫിലിപ്പും കുടുംബവും ക്ലെയ്റ്റന്‍സൗത്തില്‍ താമസിച്ച് വരികയായിരുന്നു. ഐടി കണ്‍സള്‍ട്ടന്റായ ജോര്‍ജ്‌ ഫിലിപ്പ് സ്വകാര്യ ആവിശ്യത്തിനായി നാട്ടിലേക്ക് പോയപ്പോളാണ് സംഭവം നടന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :