ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികള്‍ മരിച്ചു

മസ്കറ്റ്‌| WEBDUNIA| Last Modified തിങ്കള്‍, 5 മാര്‍ച്ച് 2012 (12:34 IST)
PRO
PRO
ഒമാനില്‍ വാഹനാപകടത്തില്‍ അഞ്ച് മലയാളികളടക്കം ഏഴുപേര്‍ മരിച്ചു. മരിച്ച അഞ്ചുപേര്‍ തിരുവനന്തം ജില്ലക്കാരാണ്. തിരുവനന്തപുരം പുളിയറക്കോണം സ്വദേശി പ്രസാദ്‌ ബാലകൃഷ്ണപിള്ള (34), അനില്‍ ഗോമസ്‌ (43), വിളപ്പില്‍ സ്വദേശി വിഷ്ണു ഭാര്‍ഗവന്‍ (43), അനില്‍കുമാര്‍ (35), കല്ലറ കുറ്റിമൂട്‌ സ്വദേശി സജികുമാര്‍ (29) എന്നിവരാണ് മരിച്ച മലയാളികള്‍. കന്യാകുമാരി കരിങ്കല്ല്‌ സ്വദേശി ദാസാണ് അപകടത്തില്‍ മരിച്ച മറ്റൊരാള്‍. അപകടത്തില്‍ ഒരു ഒമാന്‍ സ്വദേശിയും മരിച്ചു.

മസ്കറ്റില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെ ബഹ്‌ലയിലെ ഹാദിയില്‍ ഇന്ത്യന്‍ സമയം ഞായറാഴ്ച വൈകിട്ട്‌ ആറിനായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച വാഹനം മറ്റൊന്നുമായി കൂട്ടിയിടിച്ചു കത്തുകയായിരുന്നു.

മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ ആരംഭിച്ചെന്ന് മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :