ഉയര്‍ന്ന ശമ്പളം പറ്റുന്ന സ്വദേശികളെ രണ്ട് ജീവനക്കാരായി പരിഗണിക്കും

റിയാദ്| WEBDUNIA| Last Modified വ്യാഴം, 9 മെയ് 2013 (15:44 IST)
PRO
സൗദിയില്‍ വന്‍തുക ശമ്പളം പറ്റുന്ന സ്വദേശി തൊഴിലാളികളെ രണ്ട് ജീവനക്കാരായി പരിഗണിക്കുമെന്ന് റിപ്പോര്‍ട്ട്. 8000 റിയാലിലോ അതിനു മുകളിലോ ശമ്പളത്തില്‍ ഒരു സ്വദേശിയെ കമ്പനികളില്‍ നിയമിച്ചാല്‍ അയാളെ രണ്ട് സ്വദേശി ജീവനക്കാരായി പരിഗണിക്കുകയെന്നതാണ് സൂചന.

നിതാഖത് പ്രകാരം കമ്പനിയുടെ പദവി ഉയരും. ഇങ്ങനെ ചുവപ്പ് വിഭാഗത്തില്‍ ഉള്ള കമ്പനി പച്ച വിഭാഗത്തിലേക്ക് മാറുന്നത് അവിടെ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് തങ്ങളുടെ തൊഴില്‍ സുരക്ഷിതമാക്കാന്‍ കൂടി അവസരം നല്‍കും

ഉന്നത ഭരണപദവികളിലും മറ്റും സ്വദേശികള്‍ കൂടുതലായി നിയമിക്കപ്പെടുവാന്‍ വഴിയൊരുക്കുകയാണ് പുതിയ തീരുമാനത്തിന്റെ ലക്ഷ്യം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :