'ഉത്സവ്’ വേദിയില്‍ സോണിയ ‘സ്റ്റാര്‍ സിംഗര്‍’

ചെന്നൈ| WEBDUNIA| Last Modified ഞായര്‍, 11 ജൂലൈ 2010 (11:34 IST)
PRO
മറുനാടന്‍ മലയാളി കുട്ടികളുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കാനായി കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷന്‍(സി ടി എം എ) സംഘടിപ്പിച്ച ‘ഉത്സവ് 2010’ രണ്ടാം ദിനത്തിലേക്ക്. പങ്കാളിത്തം കൊണ്ടും സഹകരണം കൊണ്ടും ഉത്സവിന്‍റെ ആദ്യദിനം വന്‍ വിജയമായിരുന്നു. ഇതിനിടെ ഐഡിയ സ്റ്റാര്‍ സിംഗര്‍ വിജയി സോണിയ കലോത്സവ വേദിയിലെത്തിയത് കൌതുക കാഴ്ചയായി.

മദ്രാസ സര്‍വ്വകലാശാ‍ലയില്‍ സംഗീത ബിരുദ വിദ്യാര്‍ത്ഥിനിയാണ് സോണിയ ഇപ്പോള്‍. മത്സര വേദിയിലേക്ക് എത്തിപ്പെട്ടതിന്‍റെ സന്തോഷം സോണിയ മറച്ചു വെച്ചില്ല. വേദിയിലെത്തുമ്പോള്‍ ഗൃഹാതുരമായ ഓര്‍മ്മകളാണ് മനസ്സിലെന്നും കുട്ടിക്കാലം മുതല്‍ യുവജനോത്സവ വേദിയില്‍ പാടിയ ഓര്‍മ്മയാണ് ഇപ്പോള്‍ ഓര്‍മ്മയില്‍ വരുന്നതെന്നും സോണിയ പറഞ്ഞു. ഉത്സവ് വേദിയില്‍ എത്തിയ തന്നെ ആളുകള്‍ തിരിച്ചറിയുന്നത് കാണുമ്പോല്‍ സന്തോഷമുണ്ടെന്നും സോണിയ പറഞ്ഞു.

കലോത്സവ വേദിയിലെത്തിയ സോണിയ ഇപ്പോള്‍ ഒരു പുതിയ തയ്യാറെടുപ്പിലാണ്. ‘സോണിയ ക്രിയേഷന്‍സ്’ എന്ന പേരില്‍ തമിഴില്‍ ആല്‍ബം ചെയ്യാനുള്ള ഒരുക്കത്തിലാണ് സോണിയ ഇപ്പോള്‍. തമിഴില്‍ പാട്ടുകളുടെ ഗാനലേഖനം കഴിഞ്ഞു. ഗാനരംഗം ചിത്രീകരിക്കുന്നത് സോണിയയുടെ തന്നെ സുഹൃത്തായ പ്രിയയാണ്.

ഒരു കൊച്ചുകേരളം ചെന്നൈയിലേക്ക് പറിച്ചുനട്ടതുപോലെയായിരുന്നു ഉത്സവം നടക്കുന്ന ഗ്രീംസ് റോഡിനടുത്തുള്ള ആശാന്‍ മെമ്മോറിയല്‍ സ്കൂളിലെ കാഴ്ചകള്‍. എവിടെയും മലയാളം നിറഞ്ഞു നിന്നു. മലയാളത്തനിമയുള്ള വസ്ത്രങ്ങളണിഞ്ഞായിരുന്നു മത്സരാര്‍ത്ഥികളും കാഴ്ചക്കാരും എത്തിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :