ഉം‌റ തീര്‍ത്ഥാടന വിസ 14 ദിവസത്തേക്ക് മാത്രം

സൗദി| WEBDUNIA|
WD
WD
വിശുദ്ധ മക്കയിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവര്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി 14 ദിവസമാക്കി കുറച്ചു.

തീര്‍ത്ഥാടകരുടെ തിരക്ക് വര്‍ദ്ധിക്കുമ്പോള്‍ മക്കയിലെ മതാഫ് വിപുലീകരണത്തിനു തടസമുണ്ടാകും എന്ന കാരണത്താലാണ് കാലാവധി കുറച്ചത്. ഈ സാഹചര്യത്തില്‍ മതാഫ് വിപുലീകരണത്തിന്റെ തിരക്ക് കുറയ്ക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഹജ്ജ് മന്ത്രാലയം പുതിയ തീരുമാനമെടുത്തത്.

മതാഫ് വികസനം നടക്കുന്നതിനാല്‍ തിരക്ക് നിയന്ത്രിക്കുന്നതിനും കൂടുതല്‍ പേര്‍ക്ക് അവസരം നല്‍കുന്നതിനുമായി 14-14-14 എന്ന പുതിയ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇത് പ്രകാരം ഉം‌റ വിസ അനുവദിച്ചാല്‍ 14 ദിവസത്തിനകം സ്റ്റാമ്പിംഗ് നടത്തണം. വിസ അനുവദിച്ച് 14 ദിവസം മാത്രമേ ഇത് സംബന്ധിച്ച വിവരങ്ങള്‍ കമ്പ്യൂട്ടറില്‍ ഉണ്ടാകുകയുള്ള. രാജ്യത്തെത്തിയാല്‍ 14 ദിവസത്തിനുള്ളില്‍ ഉം‌റ നിര്‍വ്വഹിച്ച് മടങ്ങണമെന്നാണ് നിയമം.

ഒരുമാസത്തെ ഉംറ വിസക്കു പകരമാണ് 14 ദിവസത്തെ വിസ നല്‍കാന്‍ സൗദി ഹജജ് മന്ത്രാലയം ഉത്തരവിറക്കിയിട്ടുളളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :