ആയുധക്കടത്ത്: ഒന്‍പത് ഒമാന്‍ സ്വദേശികള്‍ അറസ്റ്റിലായി

മസ്കറ്റ്‌| WEBDUNIA| Last Modified വെള്ളി, 12 ജൂലൈ 2013 (11:45 IST)
PRO
ആയുധക്കടത്തുമായി ബന്ധപ്പെട്ട്‌ ഒന്‍പതു സ്വദേശികളെ ഒമാനില്‍ പിടിയിലായി. ഒമാന്‍ പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും 30,393 പിസ്റ്റളുകള്‍ കണ്ടെടുത്തു.

മസ്കറ്റില്‍നിന്ന്‌ 231 കിലോമീറ്റര്‍ വടക്ക്‌ സൊഹാര്‍ ഇന്‍ഡസ്ട്രിയല്‍ തുറമുഖത്തായിരുന്നു അറസ്റ്റ്‌. യെമനിലേക്കു കൊണ്ടുപോകാനായി തുര്‍ക്കിയില്‍നിന്ന്‌ അനധികൃതമായി അയച്ച കണ്ടയ്നറും ഇവിടെ കഴിഞ്ഞയാഴ്ച പിടിച്ചെടുത്തിരുന്നു.

രാജ്യത്ത് നിരവധിപ്പേര്‍ ആയുധക്കടത്തില്‍ ഏര്‍പ്പെടുന്നുണ്ടെന്ന് സുരക്ഷ ഉദ്വോഗസ്ഥര്‍ നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :