ആത്മഹത്യക്കെതിരെ പ്രചാരണം നടത്തിയ വ്യക്തി തൂങ്ങിമരിച്ചു

ദുബായ്| WEBDUNIA|
PRO
PRO
യുഎഇയില്‍ മലയാളിയായ സാമൂഹ്യപ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എക്‌സ്‌റേ ടെക്‌നീഷ്യന്‍ സുഗതനെ (61) ആണ് കഴിഞ്ഞയാഴ്ച ഫുജൈറയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

വിവിധ ഇന്ത്യന്‍ സന്നദ്ധസംഘടനകളുമായി ചേര്‍ന്ന് ആത്മഹത്യക്കെതിരെ പ്രചാരണപരിപാടികള്‍ നടത്തിയിരുന്നു സുഗതന്‍. 37 വര്‍ഷമായി അദ്ദേഹം യുഎഇയില്‍ താമസിച്ചുവരികയായിരുന്നു. സേവനങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യന്‍ സമൂഹം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 29-ന് സുഗതന്‍ ഫുജൈറയിലേക്ക് കാറോടിച്ചുപോയതായി സൂചനകളുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും കയര്‍ വാങ്ങിയശേഷം പണിതീരാത്ത ഒരു കെട്ടിടത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. 30-നാണ് മൃതദേഹം കണ്ടെത്തിയത്.

സാമ്പത്തിക പ്രയാസങ്ങള്‍ ആണ് മരണകാ‍രണം എന്നാണ് കരുതപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :