അഡ്മിറല്‍ ട്രാവല്‍‌സിന് എമിറേറ്റ്സ് നജം അവാര്‍ഡ്

Njam Award distribution
PROPRO
കാനഡയിലെ ഏറ്റവും മികച്ച ട്രാവല്‍ ഏജന്‍റിനുള്ള 2007-08 ലെ എമിറേറ്റ്സ് നജം അവാര്‍ഡ് കനേഡിയന്‍ മലയാളിയായ അഡ്മിറല്‍ ട്രാവല്‍‌സ് പ്രസിഡന്‍റ് ടോം വര്‍ഗ്ഗീസിന് ലഭിച്ചു.

അറബി ഭാഷയില്‍ ‘നക്ഷത്രം’ എന്ന് അര്‍ത്ഥമുള്ള ‘നജം’ അവാര്‍ഡ് ഏറ്റവും കൂടുതല്‍ മികവ് പ്രകടിപ്പിക്കുന്നവര്‍ക്കും ഫലപ്രാപ്തി തെളിയിക്കുന്നവര്‍ക്കുമുള്ള അംഗീകാരമായാണ് എമിറേറ്റ്സ് നല്‍കുന്നത്.

നവംബര്‍ ആറിന് ടൊറൊന്‍റോയില്‍ ടര്‍ഫ് ലോഞ്ചില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ കാനഡയിലെ എമിറേറ്റ്സിന്‍റെ ജനറല്‍ മാനേജര്‍ മേരി ഹീറോണ്‍ അവാര്‍ഡ് സമ്മാനിച്ചു.

കഴിഞ്ഞ 20 വര്‍ഷമായി ട്രാവല്‍ ഏജന്‍സി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ടോം വര്‍ഗീസിന് മറ്റ് എയര്‍ലൈന്‍സുകളില്‍ നിന്നും ഇതിന് മുമ്പ് അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ടൊറൊന്‍റൊ| WEBDUNIA|

കേരളത്തിലെ റാന്നിയില്‍ കപ്പമാം‌മൂട്ടില്‍ കെ.ടി.വര്‍ഗീസിന്‍റെയും ചിന്നമ്മയുടെയും പുത്രനായ ടോം വര്‍ഗീസ്, ദേശീയ പെന്‍റകോസ്റ്റല്‍ കോണ്‍ഫറന്‍സിന്‍റെ (2009) മീഡിയ കോര്‍ഡിനേറ്ററും കൈരളി കാനഡ മീഡിയ ഗ്രൂപ്പിന്‍റെ ചീഫ് എക്സിക്യൂട്ടീവുമാണ്. ജിജിയാണ് ഭാര്യ. ഡാനി, ജോനാഥന്‍ എന്നീ രണ്ട് മക്കളുമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :