അടിച്ചു മോനേ ഖത്തറില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ ലോട്ടറി

ദുബായ്| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PRO
PRO
ഖത്തറില്‍ ജോലിചെയ്യുന്ന മലയാളിക്ക് ഖത്തര്‍ഡ്യൂട്ടി ഫ്രീമില്യണയര്‍ ലോട്ടറി നറുക്കെടുപ്പില്‍ പത്തുലക്ഷം യുഎസ് ഡോളര്‍ സമ്മാനം. ഖത്തര്‍ എമിരി എയര്‍ഫോഴ്സിലെ എയര്‍ക്രാഫ്റ്റ് ടെക്നീഷ്യനായ സതീഷ്‌ബാബുവിനാണ് സമ്മാനമടിച്ചത്.

ദോഹരാജ്യാന്തര വിമാനത്താവളത്തിലെ ഡ്യൂട്ടിഫ്രീ ഷോപ്പുകളില്‍ ഷോപ്പിംഗിനെത്തുന്നവര്‍ക്കുള്ളതാണ് ഈ ലോട്ടറി. 263 യു എസ് ഡോളറാണ് ടിക്കറ്റ് വില. ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്ക് അടുത്തയിടെ വന്നപ്പോഴാണ് സതീഷ് ബാബു ടിക്കറ്റെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :