ഹാജിമാരെ സ്വീകരിക്കാന്‍ മെക്ക ഒരുങ്ങി

മെക്ക| WEBDUNIA| Last Modified ബുധന്‍, 21 ഒക്‌ടോബര്‍ 2009 (15:04 IST)
PRO
PRO
ദൈവത്തിന്‍റെ അതിഥികളായെത്തുന്ന ഹാജിമാരെ സ്വീകരിക്കാന്‍ മെക്കയും മദീനയും ജിദ്ദയും ഒരുങ്ങി കഴിഞ്ഞു. ഇന്ത്യയി നിന്ന്‌ ഈ വര്‍ഷം 160,491ഹാജിമാരാണ് മെക്കയിലേക്ക് യാത്രത്തിരിക്കുന്നത്‌. കേന്ദ്രഹജ്ജ്‌ കമ്മിറ്റിക്ക്‌ കീഴില്‍ 15ലക്ഷം പേരും സ്വകാര്യ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേന 45,491പേരുമാണ് യാത്ര പോകുന്നത്‌. ഹജജ്‌ കമ്മിറ്റി മുഖേന പോകുന്ന തീര്‍ഥാടകരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കോസുലേറ്റിന്‌ കീഴില്‍ വന്‍ സജജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ജിദ്ദ കോണ്‍സുലേറ്റിനെ സഹായിക്കുന്നതിന്‌ സീനിയര്‍ ഓഫീസര്‍മാരെ കോ-ഓഡിനേറ്റര്‍മാരായി കേന്ദ്ര സര്‍ക്കാര്‍ ഡെപ്യൂട്ടേഷനില്‍ അയച്ചിട്ടുണ്ട്‌. 341 വിമാന സര്‍വീസുകളിലായാണ്‌ ഹജ്ജ്‌ കമ്മിറ്റി മുഖേനയുള്ളവര്‍ യാത്രത്തിരിക്കുന്നത്‌. ഇന്ത്യന്‍ എയര്‍ലൈന്‍സ്‌ 130ഉം സൗദി എയര്‍ലൈന്‍സ്‌ 115ഉം 'നാസ്‌ എയര്‍' 96സര്‍വീസും നടത്തും.

135 ഡോക്ടര്‍മാര്‍, 146 പാരാമെഡിക്ക സ്റ്റാഫ്‌, 51 അസി. ഹജ്ജ്‌ ഓഫീസര്‍മാര്‍, 181 ഹജ്ജ്‌ അസിസ്റ്റന്‍റുമാര്‍ അടക്കം 518 പേരാണ്‌ ഡെപ്യൂട്ടേഷനില്‍ ഹാജിമാര്‍ക്കൊപ്പം യാത്രത്തിരിക്കുന്നത്‌. കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി മുഖേന എത്തുന്ന ഹാജിമാരെ താമസിപ്പിക്കാന്‍ ഏകദേശം 500 കെട്ടി‍ടങ്ങള്‍ ജിദ്ദയിലെ വാടകക്കെടുത്തിട്ടുണ്ട്‌.

കേന്ദ്ര ഹജ്‌ കമ്മിറ്റി മുഖേനയുള്ള മലയാളി ഹജ്‌ തീര്‍ഥാടകരില്‍ പകുതി പേര്‍ക്കും മദീനയി റൗള ഷെരീഫ്‌ സന്ദര്‍ശനത്തിന്‌ ഹജ്ജിനു മുന്‍പു തന്നെ സൗകര്യം ലഭിക്കുമെന്നാണ് കരുതുന്നത്. ഹജ്ജ്‌ വേളയി തീര്‍ഥാടകരുടെ താമസത്തിന്‌ മക്കയി ഇതിനകം 4000 കെട്ടി‍ടങ്ങള്‍ ഒരുക്കുന്ന നടപടി പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളിലെ ഹജ്ജ്‌ മിഷനുകള്‍, ടൂറിസ്റ്റ്‌ കമ്പനികള്‍, ഹജ്ജ്‌ ഓപ്പറേറ്റര്‍മാര്‍ ചേര്‍ന്ന് ഹജ്ജ്‌ മന്ത്രാലയം, മുനിസിപ്പാലിറ്റിക്ക്‌ കീഴിലെ ഹജ്ജ്‌ താമസ സമിതി എന്നിവയുമായി സഹകരിച്ചാണ്‌ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :