ഹമദ് വിമാനത്താവളത്തിലേക്ക് ആദ്യഘട്ടത്തില്‍ പത്ത് വിമാനകമ്പനികള്‍

ദോഹ| WEBDUNIA| Last Modified ചൊവ്വ, 19 മാര്‍ച്ച് 2013 (12:47 IST)
PRO
ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ആദ്യ ഘട്ട പ്രവര്‍ത്തനം ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിക്കും. എയര്‍ഇന്ത്യ എക്‌സ്പ്രസടക്കം പത്ത് വിമാനകമ്പനികളാകും തുടക്കത്തില്‍ ഇവിടെനിന്നും സര്‍വീസ് നടത്തുകയെന്ന് ഖത്തര്‍ എയര്‍വെയ്‌സ് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

എയര്‍ അറേബ്യ, ബിമന്‍ ബംഗ്ലാദേശ് എയര്‍ലൈന്‍സ്, ഫൈ്‌ള ദുബൈ, ഇറാന്‍ എയര്‍, നേപ്പാള്‍ എയര്‍ലൈന്‍സ്, പാകിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സ്, റാക് എയര്‍വെയ്‌സ്, സിറിയന്‍ എയര്‍, യെമന്‍ എയര്‍വെയ്‌സ് എന്നിവയാണ് മറ്റ് കമ്പനികള്‍.

ഏപ്രില്‍ ഒന്ന് മുതല്‍ ഈ വിമാനക്കമ്പനികളുടെ പ്രവര്‍ത്തനം പൂര്‍ണമായും ഹമദ് വിമാനത്താവളത്തില്‍ നിന്നായിരിക്കും. എന്നാല്‍ ഖത്തര്‍ എയര്‍വേയ്‌സ് പ്രവര്‍ത്തനം വര്‍ഷാവസാനത്തോടെ മാത്രമേ ഇവിടേയ്ക്ക് മാറ്റൂവെന്ന് കമ്പനി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

വര്‍ഷാവസാനത്തോടെ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പൂര്‍ണമായും ഹമദ് വിമാനത്താവളത്തിലേക്ക് മാറ്റാനാണ് പദ്ധതി. വര്‍ഷം 30 മില്യണ്‍ യാത്രക്കാരെ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ളതാകും എയര്‍പോര്‍ട്ട്. 29 സ്‌ക്വയര്‍ കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന എയര്‍പോര്‍ട്ടിന് രണ്ട് റണ്‍വേകളാണ് ഉള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :