മടക്കി അയച്ച പ്രവാസികളില്‍ രേഖകള്‍ ഉള്ളവര്‍ക്ക് തിരിച്ചുവരാമെന്ന് കുവൈത്ത്

കുവൈത്ത്: | WEBDUNIA|
PRO
PRO
ഇന്ത്യയിലേക്ക് മടക്കി അയച്ച പ്രവാസികളില്‍ മതിയായ രേഖകള്‍ ഉള്ളവര്‍ക്ക് തിരിച്ചു വരാമെന്ന് കുവൈത്ത് സ്ഥാനപതി സമി മുഹമദ് അല്‍ സുലൈമാന്‍. കേസുകളില്‍ പെട്ടവരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരും ആകരുത് മടങ്ങി വരുന്നവരുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കുവൈത്തിന്റെ നടപടി സ്വദേശിവത്ക്കരണത്തിന്റെ ഭാഗമായാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ തിരിച്ചയച്ചത് നിയമം ലംഘിച്ചവരെ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നൂറുകണക്കിന് ഇന്ത്യക്കാരെ കുവൈത്ത് തിരിച്ചയച്ചതില്‍ അമ്പതിലേറെ മലയാളികളുമുണ്ട്. ഇവരെ തിരിച്ചയച്ചത് ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടാണെന്നും കുവൈത്ത് സ്ഥാനപതി പറഞ്ഞു.

ഇന്ത്യക്കാര്‍ക്കെതിരെ മാത്രമാണ് കുവൈത്ത് നടപടിയെടുക്കുന്നത് എന്ന ആരോപണം ശരിയല്ല. വീട്ടുജോലിക്കുള്ള വിസയില്‍ എത്തിയ ശേഷം മറ്റു ജോലികള്‍ക്ക് പോവുന്നവര്‍ക്കും അവരുടെ സ്‌പോണ്‍സര്‍മാര്‍ക്കും എതിരെയായിരുന്നു നടപടി.

കുവൈത്തില്‍നിന്ന് തിരിച്ചയച്ചവര്‍ക്ക് മതിയായ രേഖകളോടെ തിരിച്ചുവരാന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളാമെന്ന് കുവൈത്ത് സ്ഥാനപതി ഉറപ്പ് നല്‍കിയതായി കേന്ദ്രപ്രവാസികാര്യ മന്തി വയലാര്‍ രവി അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :